യുഎസ് ഡ്രോണ്‍ ആക്രമണം; യെമനിൽ ഒൻപത് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു

യെമനിൽ യുഎസ് ഡ്രോണ്‍ ആക്രമണത്തിൽ ഒൻപത് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായിലും തീരനഗരമായ ഏഡനിലുമാണ് സംഭവം. ഇവിടെവച്ച് ഭീകരർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടാക്കുകയായിരുന്നു.
ഈ മാസം രണ്ടാം തവണയാണ് ഐഎസ് ഭീകരർക്ക് നേരെ വ്യോമാക്രമണം നടത്തുന്നതെന്നും യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ 16ന് ഐഎസ് ഭീകരരുടെ കേന്ദ്രത്തിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ അൻപതോളം പേർ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























