ഭർത്താവിന്റെ ക്രൂരതയിൽ എനിക്ക് പങ്കില്ല; മൃതദേഹം വീട്ടില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുവാന്‍ താന്‍ സഹായിച്ചിട്ടില്ലെന്ന് ഷെറിന്റെ വളർത്തമ്മ

അമേരിക്കയില്‍ ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ കുട്ടി ഷെറിന്റെ മാത്യുവിന്റെ മരണത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് വളര്‍ത്തമ്മ സിനി മാത്യൂസ്. മൃതദേഹം വീട്ടില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുവാന്‍ താന്‍ സഹായിച്ചിട്ടില്ലെന്നും അവര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. വെസ്ലി മാത്യൂസും സിനിയും ഇന്ത്യയിൽനിന്ന് ദത്തെടുത്ത ഷെറിൻ മാത്യൂസിനെ ഇൗമാസം ഏഴിനു ദുരൂഹസാഹചര്യത്തിൽ കാണാതാവുകയായിരുന്നു.
ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ നഗരപ്രാന്തമായ ഡാളസിലെ കനാലിൽ ഒളിപ്പിച്ച നിലയിൽ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തി. വെസ്ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തങ്കിലും സംഭവത്തിൽ വ്യക്തത വന്നിട്ടില്ല. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറയുന്നത്.
പാൽ കുടിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് രാത്രി ഏറെ വൈകി പുറത്തുനിർത്തിയ കുട്ടിയെ കാണാതാവുകയായിരുന്നെന്നായിരുന്നു ആദ്യം പറഞ്ഞത്. പാൽ നിർബന്ധിച്ച് കുടിപ്പിച്ചപ്പോൾ ശ്വാസ തടസ്സമുണ്ടായെന്നും തുടർന്ന് ബോധരഹിതയായ കുട്ടിയുടെ നാഡിമിടിപ്പ് പരിശോധിച്ചെന്നും അത് നിലച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്നുമാണ് പിന്നീട് പറഞ്ഞത്. സംഭവം നടക്കുന്ന സമയത്ത് ഭാര്യ ഉറങ്ങിക്കിടക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞിരുന്നു.
സിനി മാത്യൂസിനെ നിരവധി ഒാഫിസർമാർ മണിക്കൂറുകളോളം ചോദ്യംചെയ്തെങ്കിലും കുറ്റകൃത്യത്തിൽ പങ്കില്ലെന്നാണ് അവർ പറയുന്നത്.ഇവർ കാര്യങ്ങൾ മുഴുവനായും പറയുന്നില്ലെന്നും പൊലീസ് പറഞ്ഞു.


https://www.facebook.com/Malayalivartha
























