സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ

സ്വയംഭരണാവകാശം റദ്ദാക്കി നേരിട്ടുള്ള നിയന്ത്രണത്തിലാക്കാന്‍ സ്പാനിഷ് സര്‍ക്കാര്‍ നടപടി തുടരുന്നതിനിടെ കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതു സംബന്ധിച്ച പ്രമേയത്തില്‍ വെള്ളിയാഴ്ച കാറ്റലോണിയന്‍ പാര്‍ലമന്റെില്‍ നടന്ന വോട്ടെടുപ്പില്‍ 70 എം.പിമാര്‍ അനുകൂല തീരുമാനം രേഖപ്പെടുത്തിയപ്പോള്‍ 10 പേര്‍ മാത്രമാണ് എതിര്‍ത്തത്. 135 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. പ്രതിപക്ഷ എം.പിമാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
അതേസമയം പ്രമേയത്തിന് നിയമസാധുതയില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റഹോയ് വ്യക്തമാക്കി. കാറ്റലോണിയയുടെ ഏകപക്ഷീയ സ്വാതന്ത്ര്യപ്രഖ്യാപനം സ്പാനിഷ് സര്‍ക്കാറുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുമെന്നാണ് കരുതുന്നത്. പ്രസിഡന്റിനെ പുറത്താക്കി കാറ്റലോണിയ പിടിച്ചെടുക്കുന്നതിനായി സെനറ്റിന്റെ അനുമതി തേടി സ്പാനിഷ് സര്‍ക്കാറും വോട്ടെടുപ്പ് നടത്തിയിട്ടുണ്ട്. കാറ്റലോണിയന്‍ പ്രസിഡന്റിന്റെ അധികാരം റദ്ദാക്കാന്‍ രജോയ് സെനറ്റിന്റെ അനുമതി തേടാനിരിക്കെയാണ് കാറ്റലോണിയയുടെ നീക്കം.
സെനറ്റില്‍ റഹോയ്‌യുടെ പീപ്ള്‍സ് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ നടപടി എളുപ്പമാകുമെന്നാണ് കരുതുന്നത്. ഭരണഘടനയെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചാണ് കാറ്റലോണിയ ഈ മാസം ഹിതപരിശോധന നടത്തിയതെന്നും രജോയ് സെനറ്റിനു മുമ്പാകെ ആരോപിച്ചു. ഒക്‌ടോബര്‍ ഒന്നിന് നടത്തിയ ഹിതപരിശോധന ഫലം അനുകൂലമായിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ സ്പാനിഷ് സര്‍ക്കാറുമായി ചര്‍ച്ചചെയ്തു പരിഹരിച്ച് രണ്ടു മാസത്തിനുശേഷം നടപടി സ്വീകരിക്കാനായിരുന്നു കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലസ് പുജെമോണ്ട് തീരുമാനിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























