സോമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവിലുണ്ടായ രണ്ടു സ്‌ഫോടനങ്ങളില്‍ 13 മരണം

സോമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവിലുണ്ടായ രണ്ടു സ്‌ഫോടനങ്ങളില്‍ 13 മരണം. 16ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതിനിടയില്‍ കനത്ത വെടിവെപ്പുമുണ്ടായി. തലസ്ഥാന നഗരിയിലെ തിരക്കേറിയ നാസ ഹബ്‌ലൂദ് ഹോട്ടലിന് പുറത്താണ് ആദ്യം കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. മിനിറ്റുകള്‍ കഴിഞ്ഞ് സമീപത്ത് മറ്റൊരു സ്‌ഫോടനമുണ്ടായി. ഹോട്ടലിനകത്ത് കനത്ത വെടിവെപ്പ് നടന്നതായി ക്യാപ്റ്റന്‍ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.
പ്രസിഡന്റിന്റെ കൊട്ടാരത്തിന് വളരെ അടുത്താണ് ഹോട്ടല്‍. രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ ഉന്നതരാണ് ഇവിടെ എത്താറുള്ളത്. ഇവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും മുന്‍ സാമാജികനും മരിച്ചവരില്‍പെടുന്നു. അല്‍ശബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
തങ്ങളുടെ അംഗങ്ങള്‍ ഹോട്ടലിനകത്തുണ്ടെന്ന് അല്‍ശബാബ് വൃത്തങ്ങള്‍ പറഞ്ഞു. മൊഗാദിശുവിലെ തിരക്കേറിയ റോഡില്‍ 350 പേരുടെ മരണത്തിന് ഇടയാക്കിയ ട്രക്ക് ബോംബ് സ്‌ഫോടനം നടന്ന് ദിവസങ്ങള്‍ക്കുശേഷമാണ് പുതിയ സംഭവം
https://www.facebook.com/Malayalivartha
























