മലയാളി ദമ്പതികൾ അമേരിക്കയിലേക്ക് ദത്തുകൊണ്ടുപോയി കൊലചെയ്യപ്പെട്ട ഷെറിന്റെ കൊലയില്‍ മാത്യൂസിനെ കൂടാതെ ഭാര്യയുള്‍പ്പെടെ കൂടുതല്‍ അറസ്റ്റിനു സാധ്യത

മലയാളി ദമ്പതികൾ അമേരിക്കയിലേക്ക് ദത്തുകൊണ്ടുപോയി കൊലചെയ്യപ്പെട്ട മൂന്നു വയസുകാരി പെൺകുട്ടി ഷെറിന്റെ കൊലയില്‍ മാത്യൂസിനെ കൂടാതെ ഭാര്യ സിനിയുള്‍പ്പെടെ കൂടുതല്‍ അറസ്റ്റിനു സാധ്യത. തെളിഞ്ഞതായി പോലീസ് വക്താവ് കേവിന്‍ പര്‍ലിച്ച് അറിയിച്ചു. വളരെ കൃത്യതയാര്‍ന്ന അന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
സിനി ആദ്യം അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെങ്കിലും പോലീസിന്‍റെ ശക്തമായ താക്കീതില്‍ ഇപ്പോള്‍ അവര്‍ സഹകരിക്കാന്‍ തയ്യറായിട്ടുണ്ട്. മാത്യൂസും, ഭാര്യ സിനിയും ചേര്‍ന്നാണ് കുട്ടിയെ കൊലപ്പെടു ത്തിയതെന്ന് പോലീസ് ബലമായി വിശ്വസിക്കുന്നു. മാത്യൂസ് മാറ്റിമാറ്റി പ്പറയുന്ന നുണകള്‍ പോലീസ് വിശ്വസിക്കുന്നില്ല.
ഇവരെക്കൂടാതെ കൊലയില്‍ വേറെയും സഹായികള്‍ ഉണ്ടാകാമെന്നും പോലീസ് കരുതുന്നു. അതുകൊണ്ടാണ് അറസ്റ്റുകള്‍ ഉണ്ടാകാനുള്ള സാദ്ധ്യത പോലീസ് തള്ളിക്കളയാത്തതും. സംശയത്തിന്‍റെ പേരില്‍ ആദ്യം അറസ്റ്റ് ചെയ്ത മാത്യൂസിനെ പോലീസ് പിറ്റേന്ന് തന്നെ ജാമ്യത്തില്‍ വിട്ടിരുന്നു.എന്നാല്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയശേഷം അയാളെ വീണ്ടും അറസ്റ്റു ചെയ്തു ഡാലസ് കൌണ്ടി ജയിലില്‍ അടച്ചിരിക്കുകയാണ്.
കുട്ടി പാല്‍ കുടിച്ചപ്പോഴുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്നും മൃതദേഹം താന്‍ തന്നെയാണ് മാറ്റിയതെന്നും മാത്യൂസ് പറയുന്നത് പോലീസ് വിശ്വസിക്കുന്നില്ല.കൊലയില്‍ പങ്കുള്ള കൂടെയുള്ളയാളെയോ ആളുകളെയോ രക്ഷിക്കാന്‍ വേണ്ടിയാണ് ഇതെന്ന് പോലീസ് കരുതുന്നു.

കുഞ്ഞിനു ശ്വാസതടസ്സമുണ്ടായപ്പോള്‍ ഒരു നേഴ്സായ ഭാര്യ സിനിയുടെ സഹായം എന്തുകൊണ്ട് തേടിയില്ല എന്ന പോലീസിന്‍റെ ചോദ്യത്തിനുമുന്നില്‍ ഉത്തരമില്ലാതെ മാത്യൂസ് തലകുനിച്ചു. കുട്ടിയെ മാരകമായി പരുക്കേല്‍പ്പിച്ചു എന്ന കുറ്റം ഇന്നലെ മത്യൂസി നെതിരെ പോലീസ് ചാര്‍ജു ചെയ്തു. ഇത് 99 വര്‍ഷം അല്ലെങ്കില്‍ ജീവതാവസാനം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
https://www.facebook.com/Malayalivartha
























