ഉത്തര കൊറിയയുടെ ആണവപരീക്ഷണം ; ടണൽ തകർന്ന് 200 മരണമെന്ന് റിപ്പോർട്ട്

ഉത്തരകൊറിയ ആറാം ആണവപരീക്ഷണം നടത്തിയതിനു തൊട്ടുപിന്നാലെ പരീക്ഷണസ്ഥലത്തെ ടണൽ തകർന്നുവീണ് 200ൽ അധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രാജ്യാന്തര തലത്തിൽ ഞെട്ടലുളവാക്കിയ സെപ്റ്റംബർ മൂന്നിലെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിനു പിന്നാലെയായിരുന്നു സംഭവം നടന്നത്. യൂറോപ്യൻ മാധ്യമങ്ങളാണു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
സെപ്റ്റംബർ മൂന്നിനു നടത്തിയ ആണവ പരീക്ഷണത്തോടെ ടണൽ ദുർബലമാകുകയും ഇതേമാസം പത്തിനു തകർന്നു വീഴുകയുമായിരിന്നു എന്നാണ് റിപ്പോർട്ട്.ആദ്യ അപകടത്തിൽ 100 പേരാണു മരിച്ചത്. ഈ അപകടത്തിന്റെ രക്ഷാപ്രവർത്തനം നടക്കവെ വീണ്ടും ടണൽ ഇടിയുകയായിരുന്നു. ഇങ്ങനെ അപകടത്തിൽ ആകെ മരിച്ചവരുടെ എണ്ണം 200 ആയെന്ന് ടിവി ആസാഹി റിപ്പോർട്ട് ചെയ്തു.
രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ വർഷിച്ച ആറ്റം ബോംബിനെക്കാൾ ആറ് ഇരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. എന്നാൽ ഇതിനെപറ്റി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
https://www.facebook.com/Malayalivartha
























