അല്ലാഹു അക്ബര്‍ എന്ന് ഒച്ചത്തില്‍ വിളിച്ചാണ് അക്രമി ട്രക്കില്‍ നിന്നും ചാടി രക്ഷപ്പെട്ടത്, അക്രമി കാല്‍നടക്കാര്‍ക്ക് ഇടയില്‍ മിനി ലോറി കയറ്റിയിറക്കി, പൊലിഞ്ഞത് എട്ട് ജീവനുകള്‍, പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു

അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ ലോവര്‍ മാന്‍ഹാട്ടനില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിനു സമീപം കാല്‍നടക്കാര്‍ക്കും സൈക്കിള്‍യാത്രികര്‍ക്കും ഇടയിലേക്ക് അക്രമി മിനി ട്രക്ക് ഓടിച്ചു കയറ്റിയ സംഭവത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. പതിനൊന്നു പേര്‍ക്കു പരിക്കുണ്ട്.മിനി ട്രക്ക് ഓടിച്ചിരുന്ന 29 കാരനായ സെയ്ഫുള്ള സയ്‌പോവിനെ പൊലീസ് വെടിവച്ചു വീഴ്ത്തിയ ശേഷം പിടികൂടി.
ഇയാളുടെ പക്കല്‍ നിന്നു രണ്ടു തോക്കുകളും പൊലീസ് പിടികൂടി. ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ച് സ്ഥലത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. നടന്നത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം നടക്കുകയാണെന്നും ന്യൂയോര്‍ക് പൊലീസും മേയറുടെ ഓഫീസും അറിയിച്ചു.'അല്ലാഹു അക്ബര്‍,' 'ദൈവം വലിയവനാണ്' എന്നു വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു ഇയാള്‍ ട്രക്കില്‍ നിന്ന് ഇറങ്ങിയോടിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് 2010 ല്‍ അമേരിക്കയില്‍ കുടിയേറിയ ആളാണ് പ്രതിയെന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ഫ്‌ളോറിഡയില്‍ നിന്നാണ് െ്രെഡവിംഗ് ലൈസന്‍സ് ലഭിച്ചത്.
ന്യൂ ജേഴ്‌സിയിലാണ് താമസം.'ഇത് ഭീകര പ്രവര്‍ത്തനമാണ്. നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കുന്നത് എന്തു പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ കിട്ടിയേ തീരൂ,' മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു.
https://www.facebook.com/Malayalivartha
























