പര്‍ദ ധരിച്ചെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ വാദം പുനരാരംഭിച്ചു. നാടകീയ രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങളെല്ലാം പ്രതിയായ പാക്കിസ്ഥാനി യുവാവ് കോടതി മുമ്പാകെ നിഷേധിച്ച് താന്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല എന്നും ജോലി സ്ഥലമായ അബുദാബി അതിര്‍ത്തി പ്രദേശമായ മുസാഫയില്‍ ആയിരുന്നുവെന്നാണ് പ്രതിയുടെ പുതിയ വാദം.
കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മുറൂര്‍ റോഡിലെ ഫ്ലാറ്റിലേക്കു തിരിച്ചു വരികയായിരുന്ന അസാന്‍ മജീദ് എന്ന പതിനൊന്നുകാരനെ പര്‍ദ ധരിച്ച് മുഖം മറച്ചെത്തിയ പ്രതി തന്ത്രപൂര്‍വം കെട്ടിടത്തിന്റെ ടെറസിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.
റംസാൻ വ്രതത്തിന്റെ ഭാഗമായി പള്ളിയിലേക്കു പോയ അസാന്‍ മജീദിന്റെ മൃതദേഹമാണു പിറ്റേന്ന് സ്വന്തം വീടിന്റെ ടെറസില്‍ കണ്ടെത്തിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയായ പാക് പൗരനെ അറസ്റ്റ് ചെയ്തത്. പാക്ക് പൗരനായ പിതാവ് ഡോ. മജീദിനൊപ്പമാണ് അസാന്‍ അബുദാബിയില്‍ കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മ റഷ്യക്കാരിയാണ്. പള്ളിയില്‍ പോയ അസാന്‍ അവിടെനിന്നു മടങ്ങുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. എന്നാല്‍ അസാന്‍ വീട്ടിലെത്തിയില്ല. എല്ലായിടത്തും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിറ്റേന്ന് രാവിലെ പത്തു മണിയോടെ എ.സിയുടെ തകരാറ് പരിശോധിക്കാന്‍ വീടിന്റെ ടെറസില്‍ കയറിയ തൊഴിലാളികളാണ് അസാന്റെ അര്‍ധനഗ്നമായ മൃതദേഹം കണ്ടെത്തിയത്. അസാന്റെ ഖുറാനും സമീപത്തുണ്ടായിരുന്നു. താനൊരു കുറ്റവും ചെയ്തിട്ടില്ലെന്നും പൊലീസും പ്രോസിക്യൂഷനും തന്നെ മര്‍ദിച്ച് കുറ്റങ്ങള്‍ സമ്മതിപ്പിക്കുകയായിരുന്നുവെന്നും 33 കാരനായ പ്രതി ആരോപിച്ചു. നിരക്ഷരനായ താന്‍ രേഖകളില്‍ ഒപ്പിട്ടുകൊടുത്തു എന്ന് ആരോപിക്കുന്നതിനെയും പ്രതി എതിര്‍ത്തു.
പ്രതിക്കെതിരെ ക്രോസ് ഡ്രസിങ്, നമ്പർ പ്ലേയ്റ്റ് ഇല്ലാതെ വാഹനമോടിക്കല്‍, കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. കുറ്റങ്ങളെല്ലാം പ്രതി നിഷേധിച്ചിരുന്നു.കുറ്റസമ്മതമെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് ജഡ്ജി പറഞ്ഞപ്പോഴും താന്‍ കുറ്റം ചെയ്തിട്ടില്ലെന്നു തന്നെയായിരുന്നു പ്രതിയുടെ വാദം. കുട്ടിയുടെ പിതാവിന്റെ ബന്ധുവാണ് പ്രതി
https://www.facebook.com/Malayalivartha
























