വിവാഹിതർക്കും കത്തോലിക്കാ സഭയിൽ പുരോഹിതരാകാം; പുതിയ പരിഷ്‌കാരങ്ങളുമായി മാർപാപ്പ

വൈദീകർക്കിടയിലും പീഡനങ്ങളും ഒളിച്ചോട്ടവുമൊക്കെ വർധിച്ചു വരുന്ന സാഹചര്യത്തിൽ വൈദികർക്ക് വിവാഹം കഴിക്കാൻ അനുമതി നല്കണമെന്ന ആഗ്രഹം പോപ്പ് ഫ്രാൻസിസ് സഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ മെത്രാന്മാരുടെ സിനഡ് അത് അംഗീകരിച്ചില്ല.
ഇപ്പോൾ പോപ്പിന്റെ ആവശ്യം മറ്റൊന്നാണ്. വിവാഹം കഴിഞ്ഞാലും പുരോഹിതനായിത്തന്നെ തുടരാനുള്ള അനുമതി നൽകണമെന്ന ആഗ്രഹവുമായാണ് പോപ്പ് രംഗത്തെത്തിയത്. ഇത് സഭ അംഗീകരിച്ചാൽ കത്തോലിക്കാസഭയിലെ പുരോഹിതന്മാർക്ക് വിവാഹം കഴിക്കാം.
ഈ പരിഷ്‌ക്കാരത്തിന്റെ അടിസ്ഥാനത്തിൽ വിവാഹിതരായ ക്രിസ്ത്യാനികൾക്കും പുരോഹിതനാകാം. എന്നാൽ ഇപ്പോൾ സഭയിലുള്ള പുരോഹിതർക്ക് ഇത് ബാധകമല്ല. അവർ വിവാഹം കഴിക്കാതെ തന്നെ തുടരണം. ഇപ്പോൾ ക്രിസ്ത്യൻ പുരോഹിതന്മാർക്ക് ക്ഷാമമാണ്. സഭയിൽ പുരോഹിതന്മാരുടെ കുറവുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനുള്ള നീക്കമാണ് ഫ്രാൻസിസ് നടത്താനൊരുങ്ങുന്നത്.
ബ്രസീലിലെ ചില സ്ഥലങ്ങളിൽ പുരോഹിതരെ കിട്ടാനില്ല. അതുകൊണ്ടുതന്നെ ഇവിടങ്ങളിൽ വർഷത്തിൽ രണ്ട് തവണ മാത്രമാണ് പുരോഹിതർ എത്തുന്നത്. ഈ വിവരം ബ്രസിലീലിലെ ബിഷപ്പുമാർ മാർപ്പാപ്പയെ അറിയിച്ചിരുന്നു. അതുകൊണ്ട് ഈ സ്ഥലങ്ങളിൽ വിവാഹിതരെയും പുരോഹിതന്മാരാക്കുന്ന കാര്യം പരിഗണിക്കണമെന്നും ബ്രസീലിലെ ബിഷപ്പുമാർ പോപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നീക്കം നടത്താൻ മാർപ്പാപ്പയെ പ്രേരിപ്പിച്ചത്. പുതിയ പരിഷ്‌കാരമനുസരിച്ച് നിലവിലുള്ള പുരോഹിതന്മാരെ വിവാഹം കഴിക്കാൻ അനുവദിക്കുന്നതല്ല. എന്നാൽ കുടുംബജീവിതം ആരംഭിച്ചുവെന്നതിന്റെ പേരിൽ ഇതിന് മുമ്പ് പൗരോഹിത്യ പദവിയിൽ നിന്നും വിട്ട് പോയവരെ വീണ്ടും പൗരോഹിത്യത്തിലേക്ക് തിരിച്ച് വരാൻ അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്. പുരോഹിതരുടെ ബ്രഹ്മചര്യം എന്നത് ചർച്ചിനെ സംബന്ധിച്ചിടത്തോളം ഒരു വിശ്വാസ പ്രമാണമല്ലെന്നും മറിച്ച് അച്ചടക്കത്തിന്റെ പ്രശ്‌നമാണെന്നുമാണ് ദൈവശാസ്ത്രപണ്ഡിതൻ അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha
























