ഏഷ്യന്‍ രാഷ്ട്രസന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഏഷ്യന്‍ രാഷ്ട്രസന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യാത്ര തിരിച്ചു. അഞ്ച് എഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പന്ത്രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ട്രംപ് ഇന്നലെ ആരംഭിച്ചത്. അധികാരത്തിലേറിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ഏഷ്യന്‍ സന്ദര്‍ശനമാണിത്.
ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയുടെ പ്രധാന അജന്‍ഡ ഉത്തരകൊറിയയുടെ ആണവ ഭീഷണിയും അന്താരാഷ്ട്ര വാണിജ്യബന്ധങ്ങളുമായിരിക്കും.
ട്രംപിന്റെ സന്ദര്‍ശനം സഖ്യകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും പുതിയ സഖ്യകക്ഷി ബന്ധം ഉണ്ടാക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്റ്റനന്റ് ജനറല്‍ എച്ച്.ആര്‍. മക്മാസ്റ്റര്‍ പറഞ്ഞു. 25 വര്‍ഷത്തിനിടെ ഒരു യു.എസ് പ്രസിഡന്റ് ആദ്യമായാണ് ഇത്രയും ദിവസം നീണ്ടുനില്‍ക്കുന്ന ഏഷ്യന്‍ സന്ദര്‍ശനത്തിനിറങ്ങുന്നത്. ഇന്‍ഡോ പസഫിക് മേഖലയോട് അമേരിക്കയ്ക്കുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുകയാണ് സന്ദര്‍ശനത്തിന്റെ മറ്റൊരു ലക്ഷ്യം.
അധികാരമേറ്റെടുത്തതിനു പിന്നാലെ ഇന്‍ഡോ പസഫിക് നേതാക്കളുമായി ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ, ആസ്‌ട്രേലിയ, മലേഷ്യ, വിയറ്റ്‌നാം, ഇന്തൊനേഷ്യ, സിംഗപ്പൂര്‍, തായലാന്‍ഡ് എന്നീ രാജ്യങ്ങളിലെ തലവന്‍മാരുമായി ട്രംപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























