ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ട്രംപിനല്ല,സൈലന്‍സ് ബ്രേക്കേഴ്സിന് ; വിവാദങ്ങൾക്ക് മറുപടിനൽകി ടൈം മാഗസിൻ

വിവാദക്കാറ്റ് അഴിച്ചുവിട്ട ടൈം മാഗസിന്റെ ഈ വര്‍ഷത്തെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഒടുവില്‍ പ്രഖ്യാപിച്ചു. സ്ത്രീകള്‍ തങ്ങള്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറയാന്‍ ധൈര്യം കാണിച്ച മി റ്റൂ ക്യാംപയിന് പിന്നില്‍ പ്രവര്‍ത്തിച്ച സൈലന്‍സ് ബ്രേക്കേഴ്സിനാണ് ഇത്തവണത്തെ പുരസ്കാരം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലോകമെമ്ബാടും വലിയ സ്വാധീനമുണ്ടാക്കിയ ക്യാമ്ബയിന്‍ ആയിരുന്നു സൈലന്‍സ് ബ്രേക്കേഴ്സിന്റേത് എന്നു ടൈം മാഗസിന്‍ വിലയിരുത്തി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് , ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് എന്നിവരെ പിന്തള്ളിയാണ് സൈലന്‍സ് ബ്രേക്കേഴ്സ് അംഗീകാരം. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റൈനിന്റെ ലൈംഗികഅതിക്രമങ്ങള്‍ ആദ്യമായി തുറന്ന് പറഞ്ഞ നടി ആഷ്ലി ജൂഡ്, പോപ്പ് ഗായിക ടൈലര്‍ സ്വിഫ്റ്റ്, ഊബര്‍ സിഇഒക്കെതിരെ ആക്ഷേപം ഉന്നയിച്ച ഊബറിലെ എന്‍ജിനീയര്‍ സൂസന്‍ ഫോവ്ലര്‍, തുടങ്ങി 5 പേരുടെ ചിത്രമണ് ടൈം മാഗസിന്‍ കവര്‍ പേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നേരത്തെ ടൈം പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇത്തവണയും തനിക്കാണെന്നും എന്നാല്‍ താനത് നിരസിച്ചെന്നും അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത തനിയ്ക്കാണെന്ന് അറിയിക്കാന്‍ ടൈം മാഗസിന്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ അത് താന്‍ നിരസിച്ചുവെന്നുമായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്. അഭിമുഖത്തിനും ഫോട്ടോ ഷൂട്ടിനും താന്‍ സമ്മതിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. താനത് നിരസിക്കുകയായിരുന്നുവെന്നുമായിരുന്നു ട്രംപിന്റെ സ്വയം പുകഴ്ത്തിക്കൊണ്ടുള്ള ട്വീറ്റ്.
അതേസമയം ട്രംപിന്റെ ട്വീറ്റിനെ തള്ളി ടൈം മാഗസിന്‍ തന്നെ രംഗത്തെത്തിയത് വന്‍വിവാദങ്ങളാണ് സൃഷ്ടിച്ചത്.
https://www.facebook.com/Malayalivartha























