Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ടയര്‍ പഞ്ചറാക്കിയില്ലെങ്കില്‍ ഒരു മനസുഖമില്ല, ദിവസവും 70 ടയറോളം പഞ്ചറാക്കും, സിസിടിവിയുടെ കണ്ണില്‍പോലും പെടാതെയാണ് ഈ വീരന്റെ കള്ളകളികള്‍,6000 ടയറുകള്‍ പഞ്ചറാക്കിയശേഷം പ്രതി പോലീസിന്റെ പിടിയിലായി, പ്രതി പോലീസിനോട് പറഞ്ഞ സംഭവങ്ങള്‍ ഇങ്ങനെ

08 DECEMBER 2017 08:13 AM IST
മലയാളി വാര്‍ത്ത

സ്വയം ആനന്ദം കണ്ടെത്താന്‍ പലരും പല രീതികള്‍ നോക്കാറുണ്ട്. ചിലര്‍ക്ക് നല്ല വൃത്തിയുള്ള ചുവരുകള്‍ കണ്ടാല്‍ ഒന്ന് തുപ്പാതെ പോവാന്‍ തോന്നില്ല. അല്ലെങ്കില്‍ എന്തെങ്കിലും ഒക്കെ അവിടെ എഴുതിവെച്ച് ആ ചുവര്‍ വൃത്തികേടാക്കാതെ മനസ്സിന് ഒരു സമാധാനവും കിട്ടില്ല. അത് പോലെയാണ് ടയര്‍ കണ്ടാല്‍ പഞ്ചറാക്കിയില്ലെങ്കില്‍ മനസമാധാനം ഉണ്ടാകില്ല. അങ്ങനെ ഒരാളെ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തു.

ഒരു മനസ്സുഖത്തിനുവേണ്ടിയാണ് അയാള്‍ ടയറുകള്‍ കുത്തി പഞ്ചര്‍ ആക്കിത്തുടങ്ങിയത്. പിന്നീട് അതങ്ങുശീലമായി, പൊലീസിനു തലവേദനയും. വര്‍ഷങ്ങള്‍ നീണ്ട ഒളിച്ചുകളിക്കുശേഷം ആള്‍ പിടിയിലായി. 6000 ടയറുകള്‍ പഞ്ചറാക്കിയശേഷം ഫ്രാന്‍സിലെ ബോര്‍ഡോ സിറ്റിയിലാണ് സംഭവം. ആറുവര്‍ഷമായി വാഹനങ്ങളുടെ ടയര്‍ പഞ്ചറാക്കുന്ന നാല്‍പത്തഞ്ചുകാരനാണ് പിടിയിലായത്. ഇയാളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഒരു കള്ളന്‍ ബാങ്ക് മോഷണത്തിനു പദ്ധതിയിടുന്നതുപോലെ സൂക്ഷ്മമായാണ് ഇയാള്‍ തന്റെ 'കൃത്യനിര്‍വഹണം' നടത്തിപ്പോന്നത്. സമൂഹത്തോടുള്ള വിദ്വേഷമാണത്രേ ചെയ്തിക്കു പിന്നില്‍. 2011 മുതലാണ് ഇദ്ദേഹം 'കലാപരിപാടി' തുടങ്ങിയത്. ദിവസവും 70 ടയറോളം 'ശരിയാക്കും'. എന്നാല്‍ ആരാണ് ചെയ്തതെന്നു മനസ്സിലാക്കാന്‍പോന്ന തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് കാര്യം സാധിക്കുന്നത്. എന്തിനു സിസിടിവിയുടെ കണ്ണില്‍പോലും പെടാതെയാണ് ആസൂത്രണം.

മറ്റു ജോലിയൊന്നുമില്ലാത്ത ഇയാള്‍, സ്വയം സീരിയല്‍ പഞ്ചര്‍ എന്നാണു വിശേഷിപ്പിക്കുന്നത്. ഏകദേശം ആറായിരം ടയറുകള്‍ താന്‍ പഞ്ചര്‍ വരുത്തിക്കാണുമെന്ന ഇയാളുടെ അവകാശവാദം പരാതികള്‍ പരിശോധിച്ച് പൊലീസും ശരിവയ്ക്കുന്നു. പൊലീസിനെ സംബന്ധിച്ച് ഇത് ആശ്വാസത്തിന്റെ നിമിഷമാണ്. പഞ്ചറുകള്‍ക്കു പിന്നില്‍ സീരിയല്‍ കുറ്റവാളിയാണെന്നു മനസ്സിലാക്കി 2014 മുതല്‍ അവര്‍ അന്വേഷണത്തിലായിരുന്നു. ഇപ്പോള്‍ മാത്രമേ പിടിക്കാന്‍ കഴിഞ്ഞുളളൂ എന്നു മാത്രം. പൊലീസിനു പിടികൊടുക്കാതിരിക്കാന്‍ പല സമയങ്ങളിലും പല റൂട്ടുകളിലുമായിരുന്നു ഇയാളുടെ ഓപ്പറേഷന്‍.

തന്നെയുമല്ല, ടയര്‍ കുത്തിപ്പിളര്‍ന്ന് പോകുന്ന പരിപാടിയായിരുന്നില്ല കുറ്റവാളിയുടേത്. ചെറുതായി ഒരു സുഷിരമിടും, രാവിലെയാകുമ്പോഴേക്കും കാറ്റുപോയിട്ടുണ്ടാകും. എന്നാല്‍ പരിസരവാസികള്‍ക്ക് ഇയാള്‍ ദുഃസ്വപ്‌നമായിരുന്നു. 1100 പരാതികളാണ് പഞ്ചര്‍ കേസായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഒരു ഹതഭാഗ്യന്റെ ടയര്‍ ആറുതവണയാണ് പഞ്ചറാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (3 minutes ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (34 minutes ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (41 minutes ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (54 minutes ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (58 minutes ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (1 hour ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (1 hour ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (1 hour ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (1 hour ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (1 hour ago)

ഫ്‌ലൈദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം; ക്യാപ്റ്റന്‍ സ്മിത്തിന് സംഭവിച്ച പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...  (1 hour ago)

ആനച്ചന്തത്തിനപ്പുറം അവർക്കിടയിലുണ്ടായിരുന്നത് ആത്മബന്ധം; ബ്രഹ്മദത്തന്റെ മരണത്തിൽ പല്ലാട്ട് തറവാട് വിങ്ങുമ്പോൾ കല്ലെറിയുന്നവർ കാണാതെ പോകുന്ന സത്യങ്ങൾ...!  (2 hours ago)

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ  (5 hours ago)

Malayali Vartha Recommends