തോക്കു നിയമങ്ങൾ കർശനമാക്കി ട്രംപ് ഭരണകൂടം; അമേരിക്കയിൽ ഇനി തോക്കു വാങ്ങുന്നത് അത്ര എളുപ്പകരമായ ഒന്നാകില്ല

അമേരിക്കയിൽ ഇനി തോക്കു വാങ്ങുന്നത് അത്ര എളുപ്പമായ ഒന്നാകില്ല. തോക്ക് വാങ്ങുകയാണെങ്കിൽ അതിനുള്ള സാഹചര്യം വ്യക്തമാക്കിയിരിക്കണം എന്നതാണ് പുതിയ തീരുമാനം.
അമേരിക്കയിലെ ഫ്ളോറിഡയിലെ സ്കൂളില്‍ നടന്ന വെടിവയ്പ്പിനെത്തുടര്‍ന്ന് 17 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് തോക്കു വാങ്ങുന്നവരുടെ സാഹചര്യം കൂടി പരിശോധിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
തോക്ക് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന തോക്കു നിയമത്തെ കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഇതിന് മുന്‍പ് 2012ല്‍ കണേറ്റിക്കട്ടിലെ വിദ്യാലയത്തില്‍ നടന്ന വെടിവെപ്പില്‍ 26 പേര് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് കര്‍ശനമായ തോക്കുനിയമം കൊണ്ടു വരണമെന്നതിനെ അനുകൂലിക്കുന്നവരാണ് മൂന്നില്‍ രണ്ട് ഭാഗം അമേരിക്കക്കാരുമെന്ന് മാധ്യമങ്ങള്‍ നടത്തിയ അഭിപ്രായ സർവ്വേയിൽ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























