വിമാനത്തിൽ യാത്രക്കാരിക്ക് കടുത്ത വയറുവേദന ! ; കാര്യം തിരക്കിയതോടെ ബോയ് ഫ്രണ്ടിന്റെയും യുവതിയുടെയും യാത്ര നിഷേധിച്ചു

ബെര്‍മിങ്ഹാമില്‍ നിന്നും ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ നിന്നും ഒരു ടീച്ചിങ് അസിസ്റ്റന്റിനെയും അവരുടെ ബോയ് ഫ്രണ്ടിനെയും ഇറക്കിവിട്ടതായി പരാതി.
ബോയ്ഫ്രണ്ടിനോട് തനിക്ക് പീരിയഡ്‌സിന്റെ തുടക്കമാണെന്നു സൂചിപ്പിച്ചതിനെടുത്തടർന്നുള്ള സംശയത്തിന്റെ പേരിലാണ് യുവതിക്കും യുവാവിനും വിമാനത്തിലെ യാത്ര നിഷേധിച്ചത്. ബോയ്ഫ്രണ്ടിനോട് ഇതിനെക്കുറിച്ച് സംസാരിക്കുന്ന വേളയിൽ ഒരു എയര്‍ ഹോസ്റ്റസ് കേട്ടതിനെതുടർന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
ബെത്ത് ഇവാന്‍സ് (24), ജോഷ് മോറന്‍ (26) എന്നിവർക്കാണ് ഈ ദുർഗത്തി നേരിടേണ്ടി വന്നത്. വയറുവേദനയുണ്ടെന്ന് പറഞ്ഞ ഇവാന്‍സിനോട് ആരോഗ്യസ്ഥിതി ചോദിച്ചറിയാനായി എയര്‍ഹോസ്റ്റസ് എത്തുകയായിരുന്നു. ഏഴുമണിക്കൂറോളമുള്ള യാത്രയായതിനാൽ ഇവാന്‍സിനെ വൈദ്യപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അതിനാല്‍ ഈ വിമാനത്തില്‍ കൊണ്ട് പോവേണ്ടതില്ലെന്നും എമിറേറ്റ്സ് ക്രൂ പിന്നീട് തീരുമാനമെടുക്കുകയും ഇവരെ വിമാനത്തില്‍ നിന്നിറക്കുകയുമായിരുന്നു.
ശനിയാഴ്ചയാണ് ഇത്തരത്തില്‍ ഇവരെ എ 380 എന്ന വിമാനത്തില്‍ നിന്നുമിറക്കിവിട്ടത്. തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് പോകാന്‍ ഇരുവരും ബുക്ക് ചെയ്യേണ്ടിയും വന്നു. ഇതിനായി ഇവർക്ക് അധികമായി 250 പൗണ്ടോളം ചിലവായതായി റിപ്പോർട്ടുകളുണ്ട്.
പിരിയേഡിനെ തുടര്‍ന്നുള്ള വയറുവേദനയെ തുടര്‍ന്ന് തങ്ങളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടത് ശുദ്ധ ഭ്രാന്താണെന്നാണ് ബാര്‍ബറായി ജോലി ചെയ്യുന്ന മോറന്‍ പ്രതികരിച്ചിരിക്കുന്നത്.
എയര്‍ഹോസ്റ്റസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ബെത്ത് ഇവാന്‍സ് കടുത്ത പരിഭ്രാന്തിയിലായിരുന്നുവെന്നും കരഞ്ഞ് പോയിരുന്നുവെന്നും മോറന്‍ വെളിപ്പെടുത്തുന്നു.
യാത്രക്കിടെ ആരോഗ്യസ്ഥിതി മോശമാകുമെന്ന് ആശങ്കയുള്ള യാത്രക്കാരെ കൊണ്ടു പോകാതിരിക്കാന്‍ എയര്‍ലൈനുകള്‍ക്ക് അധികാരമുണ്ട്. ഏതെങ്കിലും യാത്രക്കാര്‍ക്ക് ഗുരുതരമായ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ വിമാനജോലിക്കാര്‍ ഇക്കാര്യം പൈലറ്റിനെ അറിയിക്കുകയും പതിവാണ്.
https://www.facebook.com/Malayalivartha























