Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷൻ പ്രഖ്യാപിച്ചു.... ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി 30 കോടി... കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്, ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....


ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.


കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ


ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി

ഇനി സൂര്യനില്‍ അവശേഷിക്കുന്നത് 5 ബില്യണ്‍ വര്‍ഷങ്ങള്‍...! സൂര്യന്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായാല്‍ എന്ത് സംഭവിക്കും?

02 JUNE 2024 02:23 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 4.5 ബില്യണ്‍ വര്‍ഷങ്ങളായി സൂര്യന്‍ നമ്മുടെ ഭൂമിക്ക് പ്രകാശം നല്‍കുന്നു, എന്നാല്‍ വരും കാലത്ത് സൂര്യനും അവസാനിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. സൂര്യന്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായാല്‍ എന്ത് സംഭവിക്കും എന്നത് വലിയ ഒരു ചോദ്യമാണ്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ സൂര്യന്റെ പ്രായം ഏകദേശം 9 ബില്യണ്‍ വര്‍ഷമാണെന്ന് കണക്കാക്കപ്പെടുന്നു. അതായത് ഇനി സൂര്യനില്‍ അവശേഷിക്കുന്നത് 5 ബില്യണ്‍ വര്‍ഷങ്ങള്‍ മാത്രമാണ്. സൂര്യന്‍ അതിന്റെ ശരാശരി പ്രായത്തിന്റെ പകുതിയിലധികം എത്തിക്കഴിഞ്ഞു.

ഹൈഡ്രജന്‍, ഹീലിയം, കാല്‍സ്യം, സോഡിയം, മഗ്‌നീഷ്യം തുടങ്ങിയ മൂലകങ്ങള്‍ ഉള്‍പ്പെടുന്ന ചൂടുള്ള വാതകങ്ങളാല്‍ നിര്‍മ്മിച്ച ജ്വലിക്കുന്ന നക്ഷത്രമാണ് സൂര്യന്‍. സൂര്യന്റെ താപനില വളരെ ഉയര്‍ന്നതാണ്. ഫോട്ടോസ്ഫിയര്‍ എന്നറിയപ്പെടുന്ന ഇതിന്റെ പുറം പാളി 5,537 ഡിഗ്രി സെല്‍ഷ്യസാണ് (ഏകദേശം 10,000 ഡിഗ്രി ഫാരന്‍ഹീറ്റ്). സൂര്യന്റെ കാമ്പ് 15 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ വരെ (27 ദശലക്ഷം ഡിഗ്രി ഫാരന്‍ഹീറ്റ്) എത്തുന്നു.

സൗരയൂഥത്തില്‍ നിന്ന് സൂര്യന്‍ അപ്രത്യക്ഷമായാല്‍ ഭൂമി മുഴുവന്‍ ഇരുട്ടിലാകും. ഭൂമിയുടെ നിലനില്‍പ്പിന്റെ പ്രധാന ചാലകമാണ് സൂര്യന്‍. അത്തരമൊരു സാഹചര്യത്തില്‍, സൂര്യന്‍ ഇല്ലെങ്കില്‍ ഭൂമിക്ക് പ്രപഞ്ചത്തില്‍ നിലനില്‍പ് ഷ്ടപ്പെടും. സൂര്യപ്രകാശം ഭൂമിയില്‍ എത്താന്‍ ഏകദേശം 8 മിനിറ്റാണ് എടുക്കുന്നത്. പെട്ടെന്ന് സൂര്യപ്രകാശം അപ്രത്യക്ഷമായാല്‍ ഭൂമിയില്‍ എന്നെന്നേക്കുമായി ഇരുട്ട് വ്യാപിക്കും.

 

 

ചന്ദ്രന്റെ വെളിച്ചത്തില്‍ നമുക്ക് നമ്മുടെ ജോലികള്‍ ചെയ്യാമല്ലോ എന്ന ചോദ്യം പലരുടെയും മനസ്സില്‍ ഉണ്ടാകും. എന്നാല്‍ നിങ്ങള്‍ ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ അതും അപ്രാപ്യമാണ്. കാരണം ചന്ദ്രനും പ്രകാശിക്കുന്നത് സൂര്യപ്രകാശം മൂലമാണ്. സൂര്യന്‍ ഇല്ലാതായാല്‍ ചന്ദ്രനും നമ്മെ വിട്ടുപോകും. ഇവ രണ്ടും പോയിക്കഴിഞ്ഞാല്‍, നമുക്ക് മുന്നില്‍ അവശേഷിക്കുന്ന ഒരേയൊരു വഴി നക്ഷത്രങ്ങള്‍ മാത്രമായിരിക്കും. അത് ദൂരെ നിന്ന് നമുക്ക് പ്രകാശം തരും. പക്ഷേ അത് തിളങ്ങുന്നതായി മാത്രമേ കാണൂ. അവയുടെ വെളിച്ചും ഭൂമിക്ക് ഉപയോഗശൂന്യമായിരിക്കും.

 

 

സൗരയൂഥത്തില്‍ നിന്ന് സൂര്യന്‍ അപ്രത്യക്ഷമാകുമ്പോള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം നഷ്ടപ്പെടും. അതിനുശേഷം ഭൂമി ബഹിരാകാശത്ത് ഒരു പാതയിലൂടെ സഞ്ചരിക്കുന്നതിന് പകരം പൊങ്ങിക്കിടക്കാന്‍ തുടങ്ങും. സെക്കന്റില്‍ 3 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഇത് സഞ്ചരിക്കാന്‍ തുടങ്ങുക. സൗരയൂഥത്തില്‍ അതിന്റെ സഞ്ചാര പാത നഷ്ടപ്പെടും. സൂര്യന്റെ അഭാവത്തില്‍ ഇതെല്ലാം ഭൂമിക്ക് സംഭവിക്കും.

 

 

ചില ഗ്രഹങ്ങള്‍ ഗുരുത്വാകര്‍ഷണം കാരണം പരസ്പരം പറ്റിനില്‍ക്കുകയോ അവ തമ്മില്‍ ശക്തമായ കൂട്ടിയിടി ഉണ്ടാകുകയോ ചെയ്യും. എല്ലാ ഗ്രഹങ്ങളും നമ്മുടെ സൗരയൂഥത്തില്‍ നിന്ന് പുറത്തേക്ക് നീങ്ങാനും സൗരയൂഥത്തിന് കുറുകെ ഒരു നേര്‍രേഖയില്‍ സഞ്ചരിക്കാനും സാധ്യതയുണ്ട്. സൂര്യന്‍ പെട്ടെന്ന് അപ്രത്യക്ഷമായാല്‍ ഭൂമിയുടെ നിലവിലെ സന്തുലിതാവസ്ഥ താളം തെറ്റും. ഫോട്ടോസിന്തസിസ് നിലയ്ക്കും. മെറ്റബോളിസം മന്ദഗതിയിലായതിനാല്‍ വലിയ മരങ്ങള്‍ ഏതാനും പതിറ്റാണ്ടുകളോളം നിലനില്‍ക്കും.

 

 

എന്നാല്‍ മിക്ക ചെറിയ ചെടികളും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നശിച്ചുപോകും. ഇത് ഭക്ഷ്യ ശൃംഖലയെ ബാധിക്കുന്നതിനാല്‍, മിക്ക മൃഗങ്ങളും സാവധാനം മരിക്കും. എന്നാല്‍ ഭൂമിയില്‍ സോളാര്‍ സെല്ലുകള്‍ ഒഴികെയുള്ള വൈദ്യുതി ഉല്‍പ്പാദനം ഇപ്പോഴും സാധ്യമായിരിക്കും. സൂര്യനില്ലാതെ കുറച്ചുകാലം കൂടി നിലനില്‍ക്കാന്‍ കുറച്ചധികം ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടറുകള്‍ ഭൂമിയില്‍ നിര്‍മ്മിക്കേണ്ടി വന്നേക്കാം.

 

 

നമ്മുടെ സൗരയൂഥത്തില്‍ നിന്ന് സൂര്യന്‍ അപ്രത്യക്ഷമാകുമ്പോള്‍ ഭൂമി പൂര്‍ണ്ണമായും ഇരുട്ടിലാഴും. സൂര്യനാണ് നമ്മുടെ ഏറ്റവും വലിയ ഊര്‍ജ്ജ സ്രോതസ്സ്. അതില്ലെങ്കില്‍ നമ്മുടെ പ്രകൃതിദത്ത ഭക്ഷണ വിളകളെല്ലാം നശിപ്പിക്കപ്പെടും. ഇതിനുശേഷം ഭൂമിയില്‍ ഭക്ഷണത്തിനായുള്ള കൊള്ളയും വംശഹത്യയും ആരംഭിക്കും. ശാസ്ത്രീയപരമായി നോക്കുകയാണെങ്കില്‍, സൂര്യന്‍ ഇല്ലാതായ ഉടന്‍ ഭൂമിയിലെ താപനില പെട്ടെന്ന് -20 ഡിഗ്രിയിലേക്ക് താഴ്ന്നുവരും.

 

 

ചില സമയങ്ങളില്‍ താപനില -100 ഡിഗ്രിയില്‍ താഴെ പോകുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് അതിനെ അതിജീവിക്കാന്‍ കഴിയാതെ വരും. എന്നാല്‍ സൂര്യപ്രകാശവുമായി യാതൊരു ബന്ധവുമില്ലാത്ത സമുദ്രത്തിന്റെ അടിത്തട്ടില്‍ വസിക്കുന്ന ചില ജീവികള്‍ മാത്രം അതിജീവിക്കും. സൂക്ഷ്മജീവികള്‍ക്കല്ലാതെ മറ്റാര്‍ക്കും ഭൂമിയില്‍ അതിജീവിക്കാന്‍ കഴിയില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് പച്ചയ്ക്ക് അവിഹിതം.. കോടതിയിൽ വിളിച്ച് കൂവി അജിത് നിലം തൊടാതെ ഓടി പ്രോസിക്യൂഷൻ പെൻഡ്രൈവിൽ രാഹുലിന്റെ നീക്കം  (1 hour ago)

മൂന്ന് ദിവസം മഴ പ്രവചനം ഇങ്ങനെ..! റഡാർ ചിത്രങ്ങൾ പുറത്ത്...! മുന്നറിയിപ്പിൽ മാറ്റമില്ല  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക് കേസുകൾ റദ്ദാക്കപ്പെടുമോ? ഹൈക്കോടതി പരാമർശം നിർണായകം...  (1 hour ago)

ഇറാനെ ത്രിശങ്കുവിൽ കയറ്റി ട്രംപ്..!അടങ്ങിയില്ലെങ്കിൽ തല ചിതറിക്കും കട്ടായം..! കപ്പൽ പട എത്തും മുന്നറിയിപ്പ്  (2 hours ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (2 hours ago)

റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ  (2 hours ago)

ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.  (2 hours ago)

ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....  (2 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (2 hours ago)

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ തീപിടുത്തം.... പരുക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു  (2 hours ago)

സ്വർണവിലയിൽ വൻ വർദ്ധനവ്  (2 hours ago)

ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ സ്വതന്ത്ര ഹെൽത്ത്കെയർ പ്രൊഫഷണലുകൾ;  (2 hours ago)

കെഎസ്ആർടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകൾ...  (4 hours ago)

വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്...  (4 hours ago)

കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ വികസന വളർച്ചയുടെ കാലം.  (5 hours ago)

Malayali Vartha Recommends