എ.എം.എം.എയിലെ കെെനീട്ട പരാമര്‍ശത്തില്‍ ഖേദം പ്രകടപ്പിച്ച് കമല്‍ ; രാജി വച്ച നടിമാര്‍ക്ക് ഞാന്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായി സംവിധായകൻ

താരസംഘടനയായ എ.എം.എം.എയിലെ കെെനീട്ട പരാമര്‍ശത്തില്‍ ഖേദം പ്രകടപ്പിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. 500ലേറെ അംഗങ്ങളുള്ള താരസംഘടനയില്‍ സജീവമായി 50 പേര്‍ മാത്രമേ അഭിനയ രംഗത്ത് ഉള്ളതെന്നും അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്ത് നില്‍ക്കുകയാണെന്നുമായിരുന്നു കമലിന്റെ പരമാര്‍ശം. ഇതിന് പിന്നാലെ കമലിനെ വിമര്‍ശിച്ച് താരസംഘടയിലെ മുതിര്‍ന്ന അംഗങ്ങളായ മധു, ജനാര്‍ദ്ദനന്‍, കെ.പി.എ.സി ലളിത, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കമല്‍ രംഗത്തെത്തിയത്.
'' മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലല്ല പ്രതികരിച്ചത്. എന്റെ പരാമര്‍ശം അവര്‍ തെറ്റിദ്ധരിപ്പിച്ചു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരിക്കുന്നില്ല. അത് അവരുടെ ആഭ്യന്തകാര്യമാണ്.അമ്മയില്‍ നിന്ന് രാജി വച്ച നടിമാര്‍ക്ക് ഞാന്‍ പൂര്‍ണ പിന്തുണ നല്‍കുന്നു''- മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ കമല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























