തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി...

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതിയായ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് ഇന്ന് പുലർച്ചെ രക്ഷപ്പെട്ടത്.
കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയപ്പോൾ നെഞ്ചുവേദനയുണ്ടെന്ന് രാജീവ് പറഞ്ഞിരുന്നു. തുടർന്നാണ് ഇയാളെ ഇന്നലെ വെെകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഐസിയുവിൽ പ്രവേശിപ്പിച്ച ഇയാൾ ഇന്ന് പുലർച്ചെ ജനൽ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി അടക്കം പരിശോധിച്ച് പൊലീസ് തെരച്ചിൽ തുടങ്ങി. നിരവധി കേസുകളിൽ പ്രതിയാണ് രാജീവെന്ന് പൊലീസ് .
" f
https://www.facebook.com/Malayalivartha

























