കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപി പ്രവര്‍ത്തകന്റെ വീട് ഒരു സംഘം അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ച് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
പാല്‍, പത്രം തുടങ്ങിയ അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
കൊട്ടാരക്കര താലൂക്കിലും പത്താനാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലും പ്രകടനങ്ങള്‍ നടത്തുന്നതിനും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























