ക്യാപ്റ്റന്‍ രാജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി ആസ്റ്റര്‍ മെഡി സിറ്റിയില്‍ പ്രവേശിപ്പിച്ചു

ക്യാപ്റ്റന്‍ രാജുവിനെ നാട്ടിലെത്തിച്ചു. നടന്‍ ക്യാപ്റ്റന്‍ രാജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി ആസ്റ്റര്‍ മെഡി സിറ്റിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരത്തെ ഇന്നാണ് കൊച്ചിയിലെത്തിച്ചത്. കഴിഞ്ഞ ആഴ്ച അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. ഇതിനെ തുടര്‍ന്ന് മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കിയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
ഒമാനിലെ കിംസ് ആശുപത്രിയില്‍ ചികിത്സിയിലായിരുന്ന ക്യാപ്റ്റന്‍ രാജുവിനെ കുടുംബാംഗങ്ങളുടെ താത്പര്യം പ്രകാരമാണ് കൊച്ചി ആസ്റ്റര്‍ മെഡി സിറ്റിയില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടു വന്നത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ക്യാപ്റ്റന്‍ രാജുവിനെ ഒമാനില്‍ നിന്നും കൊച്ചിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha

























