തന്റെ പ്രസ്താവന മുതിര്‍ന്ന നടീനടന്മാര്‍ക്ക് വിഷമമുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കമല്‍

എന്റെ വാക്കുകള്‍ വളച്ചൊടിച്ചു. ഞാന്‍ ഉദ്ദേശിച്ചത് അങ്ങനല്ല. എ എം എം എയുടെ കൈനീട്ടത്തെ പരിഹസിച്ചതിന് ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ കമല്‍. മുതിര്‍ന്ന നടീനടന്മാര്‍ കമലിന്റെ പ്രസ്താവനയ്ക്കതിരെ മന്ത്രി എ കെ ബാലന് പരാതി നല്‍കിയ പശ്ചത്താലത്തിലാണ് കമലിന്റെ ഖേദം പ്രകടനം. അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലായിരുന്നില്ല തന്റെ പ്രസ്താവന. തന്റെ പ്രസ്താവന മുതിര്‍ന്ന നടീനടന്മാര്‍ക്ക് വിഷമമുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാരെ താന്‍ പിന്തുണയ്ക്കുന്നു. ദിലീപിനെ തിരികെയെടുത്ത സംഭവത്തില്‍ പ്രതികരിക്കുന്നില്ല. അത് എഎംഎംഎയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ സംഘടനയുടെ കൈനീട്ടം വാങ്ങുന്ന മുതിര്‍ന്ന അംഗങ്ങളെ കമല്‍ പരിഹസിച്ചതായി കാട്ടി മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവര്‍ കലാ സാംസ്‌കാരിക മന്ത്രി എ കെ ബാലന് പരാതി നല്‍കിയിരുന്നു. തങ്ങള്‍ ഔദാര്യത്തിനായി കൈനീട്ടി നില്‍ക്കുന്നവരാണെന്നാണ് കമല്‍ പറയുന്നത്. ദശാബ്ദങ്ങളായി മലയാള സിനിമയില്‍ അഭിനേതാക്കളായി പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. എത്രയോ കഥാപാത്രങ്ങളെ തിരശീലയില്‍ അവതരിപ്പിച്ചു. താരസംഘടനയുടെ കൈനീട്ടത്തെ ഔദാര്യമായല്ല ഞങ്ങള്‍ കാണുന്നത് സ്‌നേഹസ്പര്‍ശമായിട്ടാണ്.
തുകയുടെ വലിപ്പത്തേക്കാള്‍, അത് നല്‍കുന്നതില്‍ നിറയുന്ന സ്‌നേഹവും കരുതലുമാണ് തങ്ങള്‍ക്ക് കരുത്താവുന്നത്. ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാന്‍ ചെറിയ മനസ് ഉള്ളവര്‍ക്ക് മാത്രമേ സാധിക്കൂ. ചലച്ചിത്ര അക്കാദമി നല്‍കുന്ന ചികിത്സാമരണാനന്തര സഹായങ്ങളും പെന്‍ഷനും ഔദാര്യമായിട്ടായിരിക്കും കമല്‍ കാണുന്നത്. കമലിനോട് തെറ്റ് തിരുത്തണമെന്നോ ഖേദം പ്രകടിപ്പിക്കണമെന്നോ ഞങ്ങള്‍ പറയുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























