ജഡ്ജിയുടെ കസേരയില്‍ കയറിയിരുന്ന് സെല്‍ഫിയെടുത്ത പോലീസുകാരനെ കൈയ്യോടെ പിടികൂടി

ജഡ്ജിയുടെ കസേരയില്‍ കയറിയിരുന്ന് സെല്‍ഫിയെടുത്ത പോലീസുകാരന്‍ പിടിയില്‍. മധ്യപ്രദേശിലാണ് സംഭവം നടന്നത്. പോലീസ് ട്രെയിനിയായ റാം അവതാര്‍ റാവത്ത് എന്ന 28കാരനാണ് ധീരത കാണിച്ചത്.
മദ്യപിച്ചിരുന്ന പോലീസുകാരന്‍ ആളൊഴിഞ്ഞ സമയത്ത് ജഡ്ജിയുടെ കസേരയില്‍ കയറിയിരുന്ന് സെല്‍ഫിയെടുത്ത് കളിക്കുകയായിരുന്നു. പിന്നാലെ പ്യൂണ്‍ ശക്തി സിങ് ഇയാളെ കാണുകയും അടുത്തുണ്ടായിരുന്ന പോലീസുകാരെ വിവരം അറിയിക്കുകയുമായിരുന്നു. പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
https://www.facebook.com/Malayalivartha

























