ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ ലൈംഗിക പീഡന കേസില്‍ ഇന്ന് അറസ്റ്റുണ്ടായേക്കും; അറസ്റ്റ് ഒഴിവാക്കാന്‍ വൈദികര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സാധ്യത; വ്യക്തമായ തെളിവുണ്ടായിട്ടും ഒരു വൈദികനെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ഇരയായ യുവതിയുടെ ഭര്‍ത്താവ്

ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗിക പീഡനക്കേസില്‍ ഇന്ന് അറസ്റ്റുണ്ടായേക്കും. അതേസമയം അറസ്റ്റ് ഒഴിവാക്കാന്‍ വൈദികര്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനും സാധ്യത ഉണ്ട്.
ലൈംഗിക പീഡനക്കേസില്‍ ബലാത്സംഗം ,സ്തീത്വത്തെ അപമാനിക്കല്‍ എന്നി വകുപ്പുകള്‍ പ്രകാരമാണ് ഓര്‍ത്തഡോക്‌സ് സഭാ വൈദീകരമായ എബ്രഹാം വര്‍ഗീസ്, ജോണ്‍സണ്‍ വി മാത്യു, ജെയ്‌സ് കെ ജോര്‍ജ്, ജോബ് മാത്യു എന്നീവര്‍ക്കെതിരെ ക്രൈബ്രാഞ്ച് കേസ് രജിസ്ട്രര്‍ ചെയ്തത്.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വൈദീകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന.
അതേസമയം വ്യക്തമായ തെളിവുണ്ടായിട്ടും ഒരു വൈദികനെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ഇരയായ യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തി.
വിഷയത്തില്‍ ഇനി സഭയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കില്ലെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. അതിനിടെ 164 വകുപ്പ് പ്രകാരം യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ഇന്ന് തിരുവല്ല കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.
പ്രതിപ്പട്ടികയിലുള്ള വൈദീകരും ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha

























