അധികാരത്തിന്റെ ഹുങ്ക് കാണിക്കരുത്....എസ്എഫ്‌ഐയുടെ ധാര്‍ഷ്ട്യമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്; ക്യാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അം?ഗം എസ് മുഹമ്മദ് റാഷിദ്

അധികാരം ഉണ്ടെങ്കില്‍ എന്തുമാകാമെന്ന് വിചാരിക്കരുത്. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് ക്യാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അം?ഗം എസ് മുഹമ്മദ് റാഷിദ്. ഒരു ക്യാംപസിലും ഒരിക്കലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഈ സംഭവത്തില്‍ ശക്തവും സ്വതന്ത്രവുമായ നിയമ ഇടപെടല്‍ ഉണ്ടാകണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുമാണ് ക്യാംപസ് ഫ്രണ്ടിന്റെ നിലപാടെന്നും റാഷിദ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിനോട് വെളിപ്പെടുത്തി.
''എസ്എഫ്‌ഐ പ്രവര്‍ത്തിക്കുന്ന ക്യാംപസുകളില്‍ മറ്റുള്ളവര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന ധാര്‍ഷ്ട്യം അവര്‍ ഭരിക്കുന്ന കലാലയങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. മിക്കവര്‍ക്കും ബോധ്യമുള്ള കാര്യമാണിത്. കേരള യൂണിവേഴ്‌സിറ്റി, മഹാരാരാജാസ് കോളേജ്. മടപ്പള്ളി കോളേജ് എന്നിവിടങ്ങളിലെ സ്ഥിതി ഇത് തന്നെയാണ്. മറ്റാരെങ്കിലും കൊടി കെട്ടാനോ തോരണമൊട്ടിക്കാനോ പോസ്റ്റര്‍ ഒട്ടിക്കാനോ പോയാല്‍ അവരെ അനുവദിക്കില്ല എന്നൊരു ധാര്‍ഷ്ട്യ നിലപാടാണ് ഇത്തരം ഒരു സംഭവത്തില്‍ വരെ എത്തിയത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മഹാരാജാസ് കോളേജില്‍ നമ്മള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. കഴിഞ്ഞ ഇലക്ഷനില്‍ മത്സരിച്ചു. ഇത്തവണ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയായിരുന്നു ഞങ്ങള്‍'' മുഹമ്മദ് റാഷിദ് വിശദീകരിക്കുന്നു. തിങ്കളാഴ്ച വൈകിട്ട് പന്ത്രണ്ട് മണിക്ക് ശേഷമാണ് മഹാരാജാസ് കോളേജിലെ രണ്ടാേം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യുവിന് കുത്തേത്.
''ഇന്ന് കോളേജില്‍ പ്രവേശനോത്സവമായിരുന്നു. അതിന്റെ ഭാ?ഗമായി ഇന്നലെ കൊടികള്‍ കെട്ടാനും തോരണങ്ങള്‍ ഒട്ടിക്കാനും ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഒട്ടിച്ച പോസ്റ്ററിന്റെ മുകളിലും ചുവരെഴുത്തുകള്‍ക്ക് മുകളിലും എസ്എഫ് ഐക്കാര്‍ കരിഓയില്‍ ഒഴിച്ചും അവരുടെ പേരെഴുതിയുമാണ് പ്രതികരിച്ചത്. അപ്പോഴുണ്ടായ വാക്കു തര്‍ക്കമാണ് ഇങ്ങനെയൊരു ദാരുണ സംഭവത്തില്‍ കലാശിച്ചത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണിത്. ഇതിനെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വരണം. എന്നാല്‍ എസ്എഫ്‌ഐയുടം ധാര്‍ഷ്ട്യ നിലപാടാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. നാളെ മുതല്‍ ക്ലാസില്‍ കയറേണ്ട ഒരു വിദ്യാര്‍ത്ഥിയും ഈ കേസില്‍ പ്രതിയാണ്.'' മുഹമ്മദ് റാഷിദ് പറയുന്നു.
https://www.facebook.com/Malayalivartha

























