കല്‍പറ്റയില്‍ നിന്നും കെഎസ്ആര്‍ടിസി ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയത് ഒരേ ഒരു യാത്രക്കാരനുമായി; ഡിപ്പൊ അധികാരിക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി എംടി

കല്‍പ്പറ്റയില്‍ നിന്നും അഞ്ചാം തീയതി രാത്രി 9.30നു പുറപ്പെട്ട ബസില്‍ സര്‍വീസില്‍ ആകെ ഉണ്ടായിരുന്ന റിസര്‍വേഷന്‍ രണ്ടുപേരായിരുന്നു. എന്നാല്‍ ഒരാള്‍ കെഎസ്ആര്‍ടിസിയുടെ ജീവനക്കാരനായതിനാല്‍ അദ്ദേഹത്തിന് യാത്ര സൗജന്യമായിരുന്നു. അതുകൊണ്ടുതന്നെ ഒരു യാത്രക്കാരനുമായി കല്‍പ്പറ്റയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയതിനെതിരെ എംടി നടപടി എടുക്കുകയായിരുന്നു. വരുമാനം 524 രൂപ സര്‍വീസ് റദ്ദാക്കാതെ ഓടിച്ചതിന് കല്‍പ്പറ്റ ഡിപ്പോ അധികാരിയെ എംടു സ്ഥലം മാറ്റുകയായിരുന്നു. സര്‍വീസില്‍ ഉണ്ടായ നഷ്ടം ഡിപ്പൊ ഉദ്യോഗസ്ഥനില്‍ നിന്നു തിരിച്ചു പിടിക്കാനും എംഡി ഉത്തരവിട്ടു.
കല്‍പ്പറ്റ എടിഒയായ കെ. ജയകുമാറിനെ കട്ടപ്പനയ്ക്കാണ് പണിഷ്‌മെന്റ് ട്രാന്‍സ്ഫറിന് ഉത്തരവായത്. യായിരുന്നു സര്‍വീസ്. അതേസമയം റിസര്‍വേഷന്‍ ഷീറ്റ് പരിശോധിച്ച ശേഷം ഇത്തരത്തില്‍ യാത്രക്കാര്‍ വളരെ കുറഞ്ഞ് സര്‍വീസ് നഷ്ടത്തിലാണെന്നു കണ്ടാല്‍ യാത്ര റദ്ദാക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അതുപോലെതന്നെ യാത്രക്കാര്‍ക്കു മറ്റു ബസുകളില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തി നല്‍കണമെന്ന വ്യവസ്ഥയുണ്ടണ്ട്. ഇവ അനുസരിക്കാതെ സര്‍വീസ് നടത്തിയതിനാണ് നടപടി എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























