കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ പതിനേഴുകാരനായ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വട്ടവനാപ്പറമ്പിൽ ലിജോജോയി ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30-ന് ഇളം ദേശത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
ജിമ്മിൽ പോയി മടങ്ങിവരുകയായിരുന്നു ലിജോ. ബസ് ഇറങ്ങി റോഡരികിൽ കൂടി വീട്ടിലേയ്ക്ക് നടന്നുപോകുമ്പോഴാണ് അപകടം നടക്കുന്നത്.
മുന്നിൽ പോയ തടി ലോറിയെ ഓവർ ടേക്ക് ചെയ്തു വന്ന കാർ ലിജോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തൊടുപുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കലയന്താനി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. അച്ഛൻ- ജോയി, അമ്മ- ലൗ ലി. സഹോദരൻ.ലിൻജോ. സംസ്കാരം പിന്നീട് നടക്കും.
"
https://www.facebook.com/Malayalivartha


























