കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എസ്‌ഐയുടെ ചുവരെഴുത്തുകള്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വികൃതമാക്കിയെന്ന് അരോപണം; പുറത്തുനിന്നുള്ള ഒരു സംഘം രാത്രി കോളേജില്‍ അതിക്രമിച്ചു കടന്നതായി സെക്യുരിറ്റി

കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിന് മുന്നില്‍ മുന്നറിയിപ്പ് എന്ന അര്‍ഥത്തില്‍ വാണിംഗ് എന്ന് എഴുതിവച്ച നിലയിലാണ് കാണപ്പെട്ടത്. ഇവിടുത്തെ ചുവരെഴുത്തുകളും ചെഗുവേരയുടെ ചിത്രവും നീല നിറത്തിലുള്ള ചായമൊഴിച്ച് വികൃതമാക്കിയിരുന്നു. കൊടിതോരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയതായി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജും വൈസ് പ്രിന്‍സിപ്പാളുമായ എടക്കോട്ട് ഷാജി പറഞ്ഞു. പുറത്ത് നിന്നുള്ളവരാണ് രാത്രിയില്‍ ക്യാമ്പസില്‍ അതിക്രമിച്ചു കയറിയതെന്നാണ് ലഭിക്കുന്ന വിവരം. ക്യാംപസ് ഫ്രണ്ട് എന്ന പേരില്‍ കോളേജില്‍ യൂണിറ്റില്ലെങ്കിലും മറ്റ് പേരുകളില്‍ സംഘടനയുടെ സാന്നിധ്യം ക്യാംപസിലുണ്ടെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.
കൂടാതെ കോളേജ് മാഗസിനു വേണ്ടി ശേഖരിച്ച കയ്യെഴുത്ത് പ്രതികള്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നു. വെള്ളിയാഴ്ച്ച രാത്രിയില്‍ ഒരു സംഘമാളുകള്‍ കോളേജ് കാമ്പസിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നെന്നാ സെക്യൂരിറ്റി ഓഫീസര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
https://www.facebook.com/Malayalivartha
























