അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ്‌ഗോപി; സന്ദര്‍ശകരുടെ കൂടെ ഒരു സെല്‍ഫിയും; കേസന്വേഷണത്തില്‍ പാര്‍ട്ടിയിലും പോലീസിലും നല്ല വിശ്വാസമുണ്ടെന്ന് സുരേഷ് ഗോപിയോട് അഭിമന്യുവിന്റെ മാതാപിതാക്കള്‍

കൊല്ലപ്പെട്ട മഹാരാജാസ് വിദ്യാര്‍ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ വീട്ട് സുരേഷ് ഗോപി എം പി സന്ദര്‍ശിച്ചു. വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂരിലെ വീട്ടിലെത്തിയ സുരേഷ് ഗോപി, അഭിമന്യുവിന്റെ മാതാപിതാക്കളോടു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കേസന്വേഷണത്തെ കുറിച്ചുള്ള സുരേഷ് ഗോപിയുടെ ചോദ്യത്തിന് പാര്‍ട്ടിയിലും പോലീസിലും നല്ല വിശ്വാസമുണ്ട് എന്ന മറുപടിയാണ് അഭിമന്യുവിന്റെ മാതാപിതാക്കള്‍ നല്‍കിയത്. ഒപ്പം സഹായവാഗ്ദാനങ്ങളും നടത്തി.
ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു കൈമളിനും മറ്റു നേതാക്കള്‍ക്കുമൊപ്പമാണ് സുരേഷ് ഗോപി എത്തിയത്. 8.30ന് മടങ്ങി.
കൂടാതെ തന്നെ കാണാനെത്തിയവര്‍ക്കൊപ്പം സുരേഷ് ഗോപി സെല്‍ഫി എടുക്കുകയും ചെയ്തു. ആ സെല്‍ഫി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുമുണ്ട്. അതേസമയം അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാന്‍ സി പി എം കേന്ദ്രക്കമ്മറ്റി അംഗം എം എ ബേബിയും എത്തിയിരുന്നു. വഴിയില്‍വച്ച് ഇരുവരും തമ്മില്‍ ചെറിയ ചര്‍ച്ചയും നടന്നു.
https://www.facebook.com/Malayalivartha
























