ലിവിംഗ് ടുഗദര്‍ അവസാനം കൊണ്ടെത്തിച്ചത്... 9 വര്‍ഷം ഒപ്പം താമസിച്ചതിന് ശേഷം ഉപേക്ഷിച്ചു പോയ നടിക്കെതിരെ നടുറോഡില്‍ നടന്റെ കയ്യേറ്റം; സംഭവത്തിനു പിന്നാലെ നടിയുടെ പിതാവു നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു; പോലീസ് പിടിയിലായ നടന് അവസാനം കോടതി ജാമ്യമനുവദിച്ചു

സിനിമാ നടിക്കും സഹോദരനും നേരെ കയ്യേറ്റം നടത്തിയെന്ന പരാതിയില്‍ ബംഗാളി ടിവി താരം ജോയ് കുമാര്‍ മുഖര്‍ജിയെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. നടി സയന്തിക ബാനര്‍ജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്നാണ് നടനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് ജോയ്‌ക്കെതിരെ നടിയുടെ പിതാവ് ടോളിഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. അലിപ്പോര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.
ജോയ്‌യും സയന്തികയും നേരത്തേ സുഹൃത്തുക്കളായിരുന്നു. ഒന്‍പതു വര്‍ഷത്തോളം ലിവ്ഇന്‍ റിലേഷനില്‍ കഴിഞ്ഞ ഇവര്‍ അടുത്തിടെയാണു പിരിഞ്ഞത്. കഴിഞ്ഞ ദിവസം റോഡില്‍ സയന്തികയുടെ കാര്‍ ജോയ് തടയുകയും ചീത്ത വിളിക്കുകയുമായിരുന്നു. സയന്തികയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിനു നേരെയും ജോയ്‌യുടെ ആക്രമണമുണ്ടായി. ജോയ് കാറിനു കേടുപാടുകള്‍ വരുത്തിയതായും പരാതിയിലുണ്ട്.
എന്നാല്‍ സയന്തികയ്ക്കു പരുക്കുകളുണ്ടായിരുന്നില്ല. സംഭവത്തിനു പിന്നാലെ നടിയുടെ പിതാവു നല്‍കിയ പരാതിയിലാണു പൊലീസ് കേസെടുത്തത്. സൗത്ത് കൊല്‍ക്കത്തയില്‍ ജോയ്‌യും സയന്തികയും ചേര്‍ന്ന് ഒരു ഫ്‌ലാറ്റ് വാങ്ങിയിരുന്നു. 60 ലക്ഷത്തിന്റെ ഫ്‌ളാറ്റ് വാങ്ങിയപ്പോള്‍ അഞ്ചു ലക്ഷം മാത്രമാണു സയന്തിക നല്‍കിയത്. 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു വഴക്കെന്നും ജോയ്‌യുടെ സഹോദരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























