കൊലയാളികൾ എല്ലാവരും ഇരുപത്തിയഞ്ച് വയസ്സില്‍ താഴെയുള്ളവർ ; അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം ആക്രമി സംഘം രക്ഷപ്പെട്ടത് ഓട്ടോയിൽ ; നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍

എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം ആക്രമി സംഘം രക്ഷപ്പെട്ടത് തന്റെ ഓട്ടോയിലാണെന്ന് ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തൽ. ജോസ് ജംഗ്ഷനില്‍ നിന്ന് കയറിയ കൊലപാതകികൾ തോപ്പുംപടിയില്‍ ഇറങ്ങിയതായാണ് ഓട്ടോ ഡ്രൈവർ പറയുന്നത്.
തന്റെ ഓട്ടോയിൽ കയറിയ എല്ലാവരും ഇരുപത്തിയഞ്ച് വയസ്സില്‍ താഴെയുള്ളവരാണ്. നാലംഗ സംഘത്തിലെ ഒരാള്‍ക്ക് ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ഷർട്ട് എവിടെയെന്നു ചോദിച്ചപ്പോൾ ഫുട്ബോള്‍ കളി കാണുന്നതിനിടെ സംഘര്‍ഷം ഉണ്ടായെന്നായിരുന്നു അവരുടെ മറുപടിയെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതികളെ ഒളിപ്പിച്ച അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ജൂലൈ ഒന്ന് രാത്രിയാണ് അഭിമന്യു കൊല്ലപ്പെടുന്നത്. കൃത്യത്തിൽ പങ്കുണ്ടായിരുന്ന മൂന്ന് പേരെ അന്നുതന്നെ വിദ്യാർത്ഥികൾ പോലീസിനെ ഏൽപ്പിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇവരെ മാത്രമേ പോലീസ് അറസ്റ് ചെയ്തിട്ടുള്ളു.
https://www.facebook.com/Malayalivartha
























