Widgets Magazine
23
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നു..' അമ്മയ്ക്കും അച്ഛനും കൗണ്‍സിലിങ് നല്‍കിയതെന്നും വാര്‍ഡ് മെമ്പര്‍.. ഈ വാക്കുകളുടെ പ്രസക്തി കൂട്ടുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്..


'ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നു..' അമ്മയ്ക്കും അച്ഛനും കൗണ്‍സിലിങ് നല്‍കിയതെന്നും വാര്‍ഡ് മെമ്പര്‍.. ഈ വാക്കുകളുടെ പ്രസക്തി കൂട്ടുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്..


തുര്‍ക്കിയുടെ പാക് പ്രിയം, തുര്‍ക്കിക്ക് തന്നെ തലവേദനയായി മാറിയ സ്ഥിതിയാണ്..ഇന്ത്യൻ മഹാസമുദ്രത്തിൽ പുതിയ നീക്കവുമായി തുർക്കി..സൊമാലിയയില്‍ ഒരു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ പാഡ്..


നൂറിലധികം പുരുഷന്മാരെ കൊലപ്പെടുത്തി മുതലകൾക്ക് തീറ്റയായി നൽകിയ മരണത്തിന്റെ ഡോക്ടർ അറസ്റ്റിൽ... ടാക്സി ഡ്രൈവർമാരെയാണ് ഇയാൾ കൊലപ്പെടുത്തിയത്..

ഗണേഷ്‌കുമാര്‍, കെ.ആര്‍. ഗൗരിയമ്മ, എം.വി. രാഘവന്‍, ബാലകൃഷ്‌ണ പിള്ള... നീറുന്ന ഹൃദയങ്ങളുമായി ഇന്ന് ഐക്യമുന്നണിയോഗം

08 APRIL 2013 02:54 AM IST
മലയാളി വാര്‍ത്ത.

ആകെ കലുഷിതമാണ്‌ യുഡിഎഫ്‌. ഐക്യമുന്നണി എന്ന പേരിനു പോലും കളങ്കം വരുത്തികൊണ്ടാണ്‌ പലരും പ്രവര്‍ത്തിക്കുന്നത്‌. ടി.പി. വധത്തോടെ ആകെ താറുമാറായിരുന്നു ഇടതുമുന്നണി. എന്നാല്‍ ഐക്യമുന്നണിയിലെ അന്തര്‍ നാടകങ്ങളോടെ ഇടതുമുന്നണി പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. ഐക്യമുന്നണി സര്‍ക്കാരിനെ പുറത്താക്കാനുള്ള ഒരവസരവും കളയില്ലെന്ന നിലപാടും അവരെടുത്തു.
ഗണേഷ്‌കുമാര്‍, യാമിനി പ്രശ്‌നം രമ്യമായി പരിഹരിക്കാനാകാതെ ഗണേഷ്‌കുമാറിന്‌ മന്ത്രിസ്ഥാനം പോലും കളയേണ്ടി വന്നു. ഇതിനിടയ്‌ക്ക്‌ ബാലകൃഷ്‌ണ പിള്ള മകന്‍ മന്ത്രിയെ മാറ്റാനായി നിരന്തരം പ്രയത്‌നിച്ചു. പി.സി. ജോര്‍ജിനെ പറ്റി ഗൗരിയമ്മ ഉന്നയിച്ച ആക്ഷേപത്തിന്‌ അതേനാണയത്തില്‍ തന്നെ പി.സി. മറുപടിയായെത്തിയത്‌ മറ്റൊരു അന്തരീക്ഷമുണ്ടാക്കി. പരിയാരം മെഡിക്കല്‍ കോളേജ്‌ പ്രശ്‌നത്തില്‍ എം.വി. രാഘവനും ഇടഞ്ഞ്‌ നില്‍ക്കുകയാണ്‌. പിണറായി വിജയന്‍ രാഘവനെ കണ്ടത്‌ പുതിയ രാഷ്‌ട്രീയ മാറ്റമായി പലരും കാണുന്നുമുണ്ട്‌. ബജറ്റ്‌ വേളയില്‍ ആര്യാടനും മുസ്ലീം ലീഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും ഏറെ വിവാദമായതാണ്‌.
ഇങ്ങനെ മുന്നണികള്‍ പരസ്‌പരം ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇന്നത്തെ യു.ഡി.എഫ്‌. യോഗം.

ഇതിനിടയ്‌ക്ക്‌ ഘടക കക്ഷികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്‌. അതിന്റെ ഭാഗമായി രമേഷ്‌ ചെന്നിത്തല കെ.ആര്‍. ഗൗരിയമ്മയെ കണ്ടിരുന്നു.

യു.ഡി.എഫുമായി താന്‍ മാനസികമായി അകന്നുവെന്നും യു.ഡി.എഫിന്റെ അന്തരീക്ഷവുമായി പലപ്പോഴും പൊരുത്തപ്പെടാനാകുന്നില്ലെന്നും എന്നാല്‍ ഇന്നത്തെ യു.ഡി.എഫ് യോഗത്തില്‍ ജെ.എസ്.എസ് പങ്കെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

ജെ.എസ്.എസുമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നും യു.ഡി.എഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ്ടു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

സല്‍മാന്‍ ഖാന്റെ ക്ഷണപ്രകാരമാണ് താന്‍ എത്തിയതെന്ന് യുവതി  (1 hour ago)

സല്‍മാന്‍ ഖാനെ കാണാന്‍ ആഗ്രഹമുണ്ടെന്നും അതിനാണ് താന്‍ എത്തിയതെന്നും യുവാവ്  (3 hours ago)

കുട്ടി കൊല്ലപ്പെടുന്നതിനു മുന്‍പ് ലൈംഗിക അതിക്രമത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ 53 വയസുകാരിയുടെ ശസ്ത്രക്രിയ വിജയം  (5 hours ago)

ജാഗ്രതാ നിര്‍ദ്ദേശം നല്‍കി വനം വകുപ്പ്  (7 hours ago)

കുട്ടിയെ അംഗൻവാടിയിൽ കൊണ്ട് പോകാറുണ്ടായിരുന്നു; കുട്ടിയുമായി കൂടുതൽ ഇടപഴകുമായിരുന്നു; കുട്ടിയുമായി ഇയാൾ കളിക്കുമായിരുന്നു; ഒടുവിൽ അയാൾ തന്നെ കുട്ടിയെ!!!  (7 hours ago)

മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും വലിയ കൂട്ടമരണത്തിന് അടുത്ത മണിക്കൂറുകളില്‍ ലോകം സാക്ഷ്യം വഹിക്കും; പട്ടിണി കൊടുമ്പിരി കൊള്ളുന്ന ഗാസയില്‍ 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന ഭയാനകമായ സ്ഥിതിവിശേഷം  (8 hours ago)

KOCHI കൗണ്‍സിലറുടെ വെളിപ്പെടുത്തൽ  (8 hours ago)

INDIAN OCEAN ഇന്ത്യയ്‌ക്കെതിരെ പടയൊരുക്കം  (8 hours ago)

Serial-Killer- മരണത്തിന്റെ ഡോക്ടർ പിടിയിൽ  (8 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന്റെ അറസ്റ്റ് തടഞ്ഞു  (9 hours ago)

KERALA CPM രാജേഷിന്റെ സ്വാധീനം അതിനും മുകളിലാണ്.  (9 hours ago)

Malayali Vartha Recommends