മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍

കോഴിക്കോട് വെള്ളിപറമ്പില്‍ മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ മദ്യലഹരിയില്‍ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന്‍ (64) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ അഭിരാമിനെ പൊലീസ് അറസ്റ്റുചെയ്തു.
ഇന്ന് പുലര്‍ച്ചെ 12.45 ഓടെയായിരുന്നു കൊലപാതകം. വീടിനകത്ത് മദ്യപിക്കുന്നത് ശശിധരന്‍ ചോദ്യം ചെയ്തതില്‍ പ്രകോപിതനായ അഭിരാം പട്ടികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളേജ് പോലീസ് പ്രതിയായ അഭിരാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഭിരാം വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ശശിധരന്റെ മൃതദേഹം നിലവില്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
https://www.facebook.com/Malayalivartha


























