വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചു... മകൻ കുടി മരിച്ചപ്പോൾ മരുമകൾ വേറെ കല്യാണം കഴിച്ച് പോയി... അതോടെ ഏലിയാമ്മയുടെ ജീവിതം നഗരതുല്യമായി; മൂന്നു മാസമായി എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്‌ഥിതി... ആവശ്യത്തിന് ആഹാരം പോലും കിട്ടാതെ എല്ലും തോലുമായി... പ്രാണന്‍ ശേഷിക്കുന്നതു തന്നെ അയല്‍വാസികളുടെ കാരുണ്യത്തില്‍

ഭര്‍ത്താവ് ജോണ്‍ കോശിയും ഏകമകന്‍ റെജിയും മരിച്ചതോടെ ഒമ്ബതു വര്‍ഷമായി ഒറ്റയ്‌ക്കാണ് ഏലിയാമ്മ. മൂന്നു മാസമായി എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്‌ഥിതി. ഇടവക വികാരിയടക്കമുള്ളവര്‍ ചേര്‍ന്നു ചികിത്സ തരപ്പെടുത്തി. ഹോംനഴ്‌സിനെയും നല്‍കി.
പക്ഷേ അവരും ഇട്ടിട്ടുപോയതോടെ സ്വന്തം നിഴല്‍ മാത്രമായി ഏലിയാമ്മയ്‌ക്കു കൂട്ട്. ഇതിനിടെ കട്ടിലില്‍നിന്നു വീണു രണ്ടു ദിവസം തറയില്‍ കിടന്നു. ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണു നാട്ടുകാര്‍ കണ്ടത്. ഒരാഴ്‌ച മുമ്ബ് അയല്‍വാസികള്‍ ചേര്‍ന്നു കുളിപ്പിച്ചു വൃത്തിയാക്കി.
പക്ഷേ, അപ്പോഴും പുഴുവരിച്ച നിലയിലുള്ള ഏലിയാമ്മയെ ആശുപത്രിയിലാക്കാന്‍ ആരുമില്ല. ആവശ്യത്തിന് ആഹാരം പോലും കിട്ടാതെ എല്ലും തോലുമായി. പ്രാണന്‍ ശേഷിക്കുന്നതുതന്നെ അയല്‍വാസികളുടെ കാരുണ്യത്തില്‍.
മകന്‍ റെജി 15 വര്‍ഷം മുൻപ് സൗദിയില്‍ മരിച്ചു. മരുമകള്‍ മറ്റൊരു വിവാഹം കഴിച്ചുപോയി. ഇതോടെ ഏലിയാമ്മ ഒറ്റപ്പെടലിന്റെ തുരുത്തിലായി. ഒരു വര്‍ഷം മുമ്ബു വീണു കാലൊടിഞ്ഞതോടെ ആശുപത്രിവാസം. പിന്നീടു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീണ്ടും വീണു നട്ടെല്ലിനു പൊട്ടല്‍ സംഭവിച്ചു. അതോടെ ഏലിയാമ്മയുടെ ജീവിതം വീണ്ടും നഗരതുല്യമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha





















