സോളാര്‍ കേസ് പ്രതി സരിത നായരുടെ വിവാദ കത്തിന് പിന്നില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയാണെന്ന് തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു ; ഇത്രയും നാള്‍ മറച്ചു വച്ചത് അദ്ദേഹത്തിന്റെ മാന്യത കൊണ്ട് ; വെളിപ്പെടുത്തലുമായി എം.എം.ഹസന്‍

സോളാര്‍ കേസ് പ്രതി സരിത നായരുടെ വിവാദ കത്തിന് പിന്നില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയാണെന്ന് തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഇക്കാര്യം തുറന്ന് പറയണമെന്ന് ഉമ്മന്‍ ചാണ്ടിയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. ഇത്രയും നാള്‍ മറച്ചു വച്ചത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണ് എന്നും ഹസൻ പറഞ്ഞു.
കോണ്‍ഗ്രസിലെ യുവനേതാക്കളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. മണ്ണിലിറങ്ങി പണിയെടുത്തെങ്കിലെ താഴെത്തട്ടില്‍ പാര്‍ട്ടി വളരുകയുള്ളുവെന്നും, തെരഞ്ഞെടുപ്പില്‍ വിജയിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇത് യുവനേതാക്കള്‍ തിരിച്ചറിയണം. പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സോഷ്യല്‍ മീഡിയയിലെ സ്വാധീനം നോക്കിയല്ലെന്നും ഹസന്‍ വ്യക്തമാക്കി. അതേസമയം ഉമ്മൻ ചാണ്ടിയെ കെ പി സി സി അധ്യക്ഷ സ്ഥാനം ഏൽപ്പിക്കാൻ ഹൈക്കമാന്റ് സമ്മർദ്ദം ഉയരുന്നതരത്തിലുള്ള വാർത്തകൾ പുറത്ത് വരുന്നു.
https://www.facebook.com/Malayalivartha
























