ഐമാൾ ഉദ്ഘാടനത്തിനെത്തിയ ദുൽഖറിനെ കാണാൻ ആരാധകരുടെ പ്രവാഹം; തിക്കിലും തിരക്കിലുംപെട്ട് ജീവൻ നഷ്ടപ്പെട്ടത് പ്രാവച്ചമ്പലം സ്വദേശിക്ക്; ആറോളം പേർക്ക് പരിക്ക്! മാളിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

കൊട്ടാരക്കരയിൽ ഐ മാൾ ഉദ്ഘാടനത്തിനെത്തിയ ദുൽഖറിനെ കാണാൻ തടിച്ചുകൂടിയ ആരാധകരുടെ തിക്കിലുംതിരക്കിലുംപ്പെട്ട് പ്രാവച്ചമ്പലം സ്വദേശിയായ ഹരി കുഴഞ്ഞുവീണു മരിച്ചു. ആറോളം ആരാധകർക്ക് പരിക്ക്. സംഭവത്തിൽ മാളിന്റെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവമുണ്ടായത്. ദുല്‍ഖര്‍ വരുന്നുണ്ടെന്നറിഞ്ഞ് ആയിരത്തോളം ആരാധകരാണ് മാളിന് മുമ്പിലും പരിസര പ്രദേശങ്ങളിലുമായി തടിച്ച് കൂടിയിരുന്നത്.
ദുല്‍ഖര്‍ ചടങ്ങിലേക്ക് എത്തിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലാവുകയായിരുന്നു. തിരക്കില്‍പ്പെട്ട ആറ് പേര്‍ക്കും പരിക്കേറ്റെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സംഭവത്തില്‍ മാളിന്റെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. ഗതാഗതം തടസ്സപ്പെടുത്തിയതിനും മതിയായ തയ്യാറെടുപ്പുകള്‍ നടത്താതെ റോഡില്‍ വെച്ച് പരിപാടി നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























