സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിചിത്രമായ ശീലത്തെക്കുറിച്ച് ഗാംഗുലി

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേയും സൗരവ് ഗാംഗുലിയുടേയും ആത്മബന്ധം എല്ലാവര്‍ക്കുമറിയാം. കളിക്കളത്തിന് പുറത്തേക്കും നീളുന്ന സൗഹൃദമാണ് ഇവരുടേത്. ഇരുവരും ഒരുമിച്ചുണ്ടായിരുന്ന ഇംഗ്ലണ്ട് പര്യടനത്തിനടയ്ക്കുണ്ടായ സംഭവം ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ഗാംഗുലി.
ഞാനും സച്ചിനും ഒരേമുറിയിലായിരുന്നു താമസിച്ചിരുന്നത്. രാത്രി ഒന്നരയൊക്കെ ആയപ്പോള്‍ സച്ചിന്‍ പതിയെ എഴുന്നേല്‍ക്കുന്നത് കണ്ടു. വാഷ്‌റൂമില്‍ പോവാന്‍ ആയിരിക്കുമെന്ന് കരുതി ഞാന്‍ വീണ്ടും സുഖമായി കിടന്നുറങ്ങി. എന്നാല്‍ തൊട്ടടുത്തു ദിവസവും ഏതാണ്ട് ഇതേസമയം എഴുന്നേറ്റ സച്ചിന്‍ നേരെ ചെന്ന് കസേരയില്‍ ഇരുന്നു. അല്‍പസമയത്തിന് ശേഷം തിരികെ കിടക്കയില്‍ വന്ന് കിടക്കുകയും ചെയ്തു.
മൂന്നാം ദിവസവും ഇതാവര്‍ത്തിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. ചെറിയ പേടിയും തോന്നി. എന്തായാലും അടുത്ത ദിവസം സച്ചിനോട് ഇക്കാര്യം ഞാന്‍ ചോദിച്ചു. എന്തിനാണ് രാത്രി എഴുന്നേറ്റ് നടന്ന് നിങ്ങളിങ്ങനെ എന്നെ പേടിപ്പിക്കുന്നതെന്ന്. അപ്പോഴാണ് സച്ചിന്‍ ആ രഹസ്യം തുറന്നു പറഞ്ഞത്, തനിക്ക് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന ശീലമുണ്ടെന്ന്.
https://www.facebook.com/Malayalivartha
























