കുട്ടനാട് പാക്കേജ് നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അവലോകനയോഗം; മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ മാധ്യമ പ്രവര്‍ത്തകര്‍ തിരക്ക് കൂട്ടി; ഒന്നും പറയാതെ മുഖ്യമന്ത്രി പോയി; യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രിമാരായ ജി. സുധാകരനും കെ.കെ. ശൈലജ ടീച്ചറും

കുട്ടനാട് പാക്കേജ് നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അവലോകനയോഗം തീരുമാനിച്ചു. അതേസമയം മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ മാധ്യമ പ്രവര്‍ത്തകര്‍ തിരക്ക് കൂട്ടി. ഒന്നും പറയാതെ മുഖ്യമന്ത്രി പോയതോടെ അവലോകന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ മന്ത്രിമാരായ ജി. സുധാകരനും കെ.കെ. ശൈലജ ടീച്ചറും വിശദീകരിച്ചു.
കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണയായി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങള്‍ നടപ്പിലാക്കും. യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചില്ല. മാധ്യമപ്രവര്‍ത്തകരുടെ മൈക്ക് ശരീരത്തില്‍ തട്ടിയതിനാലാണ് പിണറായി വിജയന്‍ മാധ്യമങ്ങളോട് സംസാരിക്കാതെ മടങ്ങിയത്.
കുട്ടനാട്ടിലെ മഴ ദുരിന്തബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. മന്ത്രിമാരായ മാത്യു ടി തോമസ്, തോമസ് ഐസക്, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ആലപ്പുഴ, കോട്ടയം കലക്ടര്‍മാരും ചീഫ് സെക്രട്ടറിയുമടക്കം നാനൂറിലേറെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എംപിമാരും യോഗത്തില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രി പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് ആത്മാര്‍ഥതയില്ലെന്നും യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധവും അരങ്ങേറി. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ പാപ്പരത്തമെന്ന് ജി.സുധാകരന്‍ പ്രതികരിച്ചു. പ്രളയ ദുരിതത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി തോമസ് ഐസക് പ്രതികരിച്ചു. തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നായിരുന്നു മന്ത്രി ഈ ചന്ദ്രശേഖരനും മാത്യു ടി തോമസും പ്രതികരിച്ചു.
പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാതെ അവലോകനം നടത്തുന്നതില്‍ എന്താണ് കാര്യമെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 30 വര്‍ഷത്തിനിടെ സംഭവിച്ച് ഏറ്റവും വലിയ പ്രളയമായിരുന്നു കോട്ടയം ആലപ്പുഴ ജില്ലകളിലുണ്ടായത്. ഏക്കറ് കണക്കിന് കൃഷി നശിക്കുകയും നിരവധി വീടുകള്‍ നശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























