ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ബന്ധുക്കളെ വിവരമറിയിക്കണമെന്ന് കുറിപ്പെഴുതിവച്ച് നാലംഗ കുടുംബം നടന്നടുത്തത് മരണത്തിലേക്കോ? തുടരെയുണ്ടാകുന്ന കുടുംബത്തോടെയുള്ള കൂട്ടമരണങ്ങൾ കേരളത്തെ ഭയപ്പെടുത്തുന്നു...

വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായതായി. പുഴയുടെ സമീപത്ത് നിന്ന് ആത്മഹത്യക്കുറിപ്പും ചെരുപ്പുകളും ബാഗും തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ബന്ധുക്കളെ വിവരമറിയിക്കാനായി ചില ഫോണ്‍ നമ്ബരുകളും കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
ചുണ്ടേല്‍ ആനപ്പാറ സ്വദേശികളായ നാരായണന്‍ കുട്ടി, ശ്രീജ മക്കളായ സായൂജ്, സൂര്യ എന്നിവരെയാണ് കാണാതായത്. സായൂജും സൂര്യയും വിദ്യാര്‍ഥികളാണ്. ഈ കുടുംബത്തിന് സാമ്ബത്തിക ബാധ്യതയുള്ളതായി കത്തില്‍ നിന്നും മനസിലാക്കുന്നതായി പോലീസ് പറഞ്ഞു. ഇന്നു രാവിലെ മുതല്‍ ഇവരെ കാണാനില്ല. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാക്കി.
അതേ സമയം കുടുംബത്തോടെയുള്ള കൂട്ടമരണങ്ങൾ കേരളത്തെ ഭയപ്പെടുത്തുകയാണ്. ഇടുക്കി കമ്പകക്കാനം നാലംഗ കുടുംബത്തിന്റെ കൂട്ടകുരുതിയുടെ നടുക്കത്തിൽ നിന്ന് കേരളം ഇതുവരെയും മുക്തരായിട്ടില്ല. ഇതിന് പിന്നാലെയാണ് വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായത്.
https://www.facebook.com/Malayalivartha
























