ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിംഗില്‍ വിരാട് കോഹ്‌ലിക്ക് ഒന്നാം റാങ്ക്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് അപൂര്‍വ നേട്ടം. ബാറ്റിംഗ് ഒന്നാം റാങ്ക് സ്വന്തമാക്കി വിരാട് കോഹ്‌ലി. സ്റ്റീവന്‍ സ്മിത്തിനെ മറികടന്നാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. ഏഡ്ജ്ബാസ്റ്റണില്‍ ആദ്യ ഇന്നിംഗ്‌സില്‍ ശതകവും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ദ്ധശതകവും നേടിയ കോഹ്!ലിയെ ഒന്നാം റാങ്കിലേക്ക് എത്തുവാന്‍ സഹായിച്ചതില്‍ സ്മിത്തിന്റെ വിലക്കിനും പ്രധാന പങ്കുണ്ട്.
934 റേറ്റിംഗ് പോയിന്റാണ് നിലവില്‍ കോഹ്‌ലി സ്വന്തമാക്കിയിട്ടുള്ളത്. ജൂണ്‍ 2011നാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്. എഡ്ജ്ബാസ്റ്റണില്‍ കോഹ്‌ലി 149, 51 എന്ന സ്‌കോറുകളാണ് നേടിയത്. ഇന്ത്യ 31 റണ്‍സിനു മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ കോഹ്‌ലിയുടെ റേറ്റിംഗ് പോയിന്റ് 31 പോയിന്റുകളുടെ വര്‍ദ്ധനവുണ്ടായി. 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലി ഈ നേട്ടത്തിലേക്ക് എത്തിയത്.
https://www.facebook.com/Malayalivartha
























