പാലക്കാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഒറ്റപ്പാലം പത്തൊന്‍പതാം മൈലിലായിരുന്നു അപകടം. എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ കൊഴിഞ്ഞാമ്പാറ കോഴിപ്പതി നീലംകാച്ചി വീട്ടില്‍ പ്രിന്‍സ് വില്യംസ് (22) ആണ് മരിച്ചത്.
പ്രിന്‍സ് സഞ്ചരിച്ച കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാരായ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























