കാലവർഷക്കെടുതികൾ കെട്ടടങ്ങുന്നു; വയനാട്- മൈസൂര്‍ ദേശീയ പാതയില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം പിൻവലിച്ചു

കാലവർഷക്കെടുതിയിൽ മുങ്ങിയ വയനാട് ദുരിതങ്ങളിൽ നിന്നും കരകയറി വരികയാണ്. ഇതോടെ കനത്ത മഴയെത്തുടർന്ന് വയനാട്- മൈസൂര്‍ ദേശീയ പാതയില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം പിൻവലിച്ചതായി അധികൃതർ അറിയിച്ചു.
വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലിനെയും തുടര്‍ന്ന് വയനാട്ടില്‍ നിന്ന് മൈസൂരിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചിരുന്നു. അതേസമയം നാളെ മുതല്‍ മൈസൂരില്‍ നിന്ന് വയനാട്ടിലേക്ക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























