കാപ്പാട് ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോഴിക്കോട് കാപ്പാട് ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിനാൽ ഈ വർഷത്തെ ബലിപെരുന്നാൾ ആഗസ്ത് 22 നായിരിക്കുമെന്ന് കാന്തപുരം അബൂബക്കർ മുസലിയാർ അറിയിച്ചു. ബലിപെരുന്നാൾ 22നായിരിക്കുമെന്ന് നേരത്തെ ഹിലാൽ കമ്മിറ്റിയും അറിയിച്ചിരുന്നു.
ദുല്‍ഹിജ്ജ ഒന്ന് തിങ്കളാഴ്ചയും, ബലി പെരുന്നാള്‍ 22ന് ബുധനാഴ്ചയും ആണന്ന് പാണക്കാട് ഹൈദരലി തങ്ങളും കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയും കാപ്പാട് ഖാസി പി.കെ അഹ്മദ് ശിഹാബുദ്ധീൻ ഫൈസിയും സ്ഥിതീകരിച്ചു. അതേസമയം, കഴിഞ്ഞ ദിവസം മാസപ്പിറവി കണ്ടതിനാൽ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഈ മാസം 21നാണ് ബലിപെരുന്നാൾ.
https://www.facebook.com/Malayalivartha
























