കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി ചൂഷണം ചെയ്ത കേസ് ; ഓര്‍ത്തഡോക്സ് സഭാ വൈദികർ കീഴടങ്ങി

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അറസ്റ്റിലാകാനുള്ള രണ്ട് ഓര്‍ത്തഡോക്സ് സഭാ വൈദികരും കീഴടങ്ങി. കേസിലെ ഒന്നും നാലും പ്രതികളായ ഫാ. സോണി വര്‍ഗീസ്, ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവരാണ് ഇന്ന് രാവിലെ കൊല്ലം ക്രൈംബ്രാഞ്ച് ഒഫീസില്‍ കീഴടങ്ങിയത്.
കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. വൈദികന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. കേരള പൊലീസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.
രണ്ടും മൂന്നും പ്രതികളായ ഫാ. ജോബ് മാത്യു, ഫാ. ജോണ്‍സണ്‍ മാത്യു എന്നിവര്‍ നേരത്തെ അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha
























