രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേണ്ട് കണ്ടെത്തിയെന്ന ആരോപണമുയര്‍ന്നതിനു പിന്നാലെ ബംഗാളിലെ ഫാള്‍ട്ട നിയമസഭാ മണ്ഡലത്തില്‍ മേയ് 21ന് റീ പോളിങ് നടത്താന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. മണ്ഡലത്തിലെ 285 പോളിങ് സ്‌റ്റേഷനുകളിലും റീപോളിങ് നടത്തും. ഏപ്രില്‍ 29നായിരുന്നു ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്.
മേയ് 21ന് രാവിലെ 7നും വൈകുന്നേരം 6നും ഇടയില്‍ എല്ലാ ബൂത്തുകളിലും റീപോളിങ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. റീ പോളിങ് വോട്ടുകള്‍ മേയ് 24ന് എണ്ണും. മറ്റു മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മേയ് 4നാണ് നടക്കുക. ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില് 23നായിരുന്നു.
https://www.facebook.com/Malayalivartha
























