Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...


'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...


ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

നഗരത്തിന്റെ ഹൃദയഭാഗത്ത് കൂട്ട ആത്മഹത്യ നടന്നിട്ടും തൊട്ടടുത്തുള്ളവര്‍ പോലും അറിഞ്ഞില്ല; ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി ബന്ധുക്കളോട് സഹകരണമില്ലാതെ ആ വീട്ടിൽ തിരുനെൽവേലി സ്വാമിയെ മാത്രം ആരാധിച്ച് കഴിഞ്ഞു! ഒടുവിൽ തിരുനെൽവേലി സ്വാമി തന്നെ മൂവരുടെയും ഉയിരെടുത്തോ? കേഡലിന്റെ വീട് പോലെ ദുരൂഹതകള്‍ നിറഞ്ഞ പ്രേതാലയമായ വനമാലിയിൽ അന്ന് സംഭവിച്ചതെന്ത്? ആറ് മാസം പിന്നിടുമ്പോഴും ദുരൂഹതയുടെ ചുരുളഴിയുന്നില്ല...

13 AUGUST 2018 03:19 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരുടെ തൂങ്ങിമരണം ആറ്‌ മാസങ്ങൾ പിന്നിട്ടിട്ടും ചുരുളഴിയാത്ത കഥയായിമാറുന്നു. 2018 ഫെബ്രുവരി ഒന്ന്. തിരുവനന്തപുരത്തെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒരു കത്ത് കിട്ടി. രാത്രി ഏഴു മണിയോടെ സി.ഐ കത്ത് തുറന്നു നോക്കി. ഞങ്ങൾ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണ്. ഞങ്ങളുടെ മൃതദേഹങ്ങൾ ചീഞ്ഞുപോകുന്നതിന് മുമ്പ് സംസ്കരിക്കണം - കത്തിലെ വാചകങ്ങൾ. കത്തിലെ വിലാസമായ ശാസ്തമംഗലം പണിക്കേഴ്സ് നഗർ റസിഡന്റ്സ് അസോസിയേഷനിലെ വനമാലി എന്ന 43ാം നമ്പർ വീട് തേടി പൊലീസ് പുറപ്പെട്ടു.

പണ്ടെങ്ങോ വാഹനം ഇടിച്ച് പൊളിഞ്ഞ്, മുറ്റത്തെ തെങ്ങില്‍ നിന്നു വീണ തേങ്ങകള്‍, മുട്ടറ്റം വളര്‍ന്നു നില്‍ക്കുന്ന കാട് ദ്രവിച്ചു തീരാറായ ഗേറ്റ്, ഇടിഞ്ഞു പൊളിഞ്ഞ മതിലിനു പകരമായി അടുക്കി വച്ച ഓലക്കെട്ടുകള്‍. നിറം മങ്ങിയ വീടിന്റെ ചുവരുകൾ. കരിനിഴൽ പരന്നപോലെ ഒരു പഴയ കോൺക്രീറ്റ് കെട്ടിടം. ഭിത്തികളും മേൽക്കൂരയും പൊളിഞ്ഞിളകിയിരിക്കുന്നു. മുറ്റമെന്ന് പേരിന് പറയാവുന്ന ഇടത്തിൽ പാഴ്പ്പുല്ലുകളും മാലിന്യങ്ങളും. പിൻവശത്തെ കിണർ കുപ്പത്തൊട്ടിയേക്കാൾ കഷ്ടം.

അടുക്കള ഭാഗത്ത് പാഴ്ത്തൊണ്ടുകളും ചപ്പുചവറുകളും. ഭിത്തികളും ടെറസിന്റെ മൂലകളും മാറാലകെട്ടി, കട്ടപിടിച്ച പൊടി. ഒറ്റനോട്ടത്തിൽ ആൾതാമസമുണ്ടെന്ന് പറയില്ല. മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ പണിക്കേഴ്‌സ് ലെയിനിലെ വീടിന്റെ വിചിത്രമായ കിടപ്പ് ആരെയും അമ്പരപ്പിക്കും. സ്ഥിതിയെന്തെന്നു പശ്ചാത്തലം നോക്കിയാല്‍ മനസ്സിലാകും എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സംഭവത്തെ വിവരിച്ചത്.ദൂരദര്‍ശന്റെ ഭൂതല സംപ്രേക്ഷണ കാലത്തെ അനുസ്മരിപ്പിക്കുന്ന ആന്റിന വീടിനു മുകളിലുണ്ട്.


സമീപവാസികളോട് പൊലീസ് തിരക്കി. അച്ഛനും അമ്മയും ഒരു മകനും താമസമുണ്ടെന്ന വിവരം ലഭിച്ചു. വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറിയ പൊലീസ് കണ്ടത് മൂന്നു മുറികളിലെ ഫാനുകളിലായി തൂങ്ങി ആടുന്ന മൃതദേഹങ്ങൾ. രണ്ടുദിവസത്തെ പഴക്കം. മരിച്ചത് സുകുമാരൻ നായർ (65), ആനന്ദവല്ലി (55), ഏകമകൻ സനാതൻ (30).പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയറായിരുന്നു സുകുമാരൻ നായർ. മകൻ ചാർട്ടേഡ് അക്കൗണ്ടന്റ്.

41 വർഷം മുമ്പാണ് കിളിമാനൂർ സ്വദേശിയായ ആനന്ദവല്ലിയും വിതുര സ്വദേശിയായ സുകുമാരൻ നായരും വിവാഹിതരാകുന്നത്. വിവാഹശേഷം ഒരുവർഷം കഴിഞ്ഞപ്പോൾ മകൻ ജനിച്ചു. സനാതൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് അടുത്ത ബന്ധുക്കൾ പോലും കണ്ടിട്ടുള്ളത്.

സി.എ പരീക്ഷ പാസായ വിവരം പോലും മരണ ശേഷമാണ് ബന്ധുക്കളറിയുന്നത്. കുറച്ചു കാലം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു പിന്നീട് മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഒതുങ്ങി.ബന്ധുക്കളുടെ കല്യാണത്തിനോ മരണത്തിനോ കുടുംബം സഹകരിച്ചിരുന്നില്ല. സ്വന്തം അമ്മ മരിച്ച വിവരം അറിഞ്ഞിട്ടും ആനന്ദവല്ലി വീട്ടിലെത്തിയില്ല.

ആരോടും മിണ്ടില്ല. ആരേയും വീട്ടിൽ കയറ്റില്ല. ആഴ്ചയിലൊരിക്കൽ സുകുമാരൻ നായർ ആട്ടോറിക്ഷയിൽ പുറത്ത് പോയി സാധനങ്ങൾ വാങ്ങും. എല്ലാ ദിവസവും രാത്രി 12 നു വീട്ടിനുള്ളില്‍ പൂജയോ പ്രാര്‍ത്ഥനയോ നടക്കാറുണ്ടത്രേ.ശംഖുനാദവും മണിയടി ശബ്ദങ്ങളും പതിവാണ്. തമിഴ്നാട്ടിലും തിരുവനന്തപുരത്തെയും ചില സ്വാമിമാരുടെ ആശ്രമത്തിലെ സ്ഥിരം സന്ദർശകർ. അവിടെ നടക്കുന്ന പൂജകളും മറ്റും വീട്ടിൽ ചെയ്യുക പതിവ്. രാത്രി 12ന് ശേഷം പ്രത്യേക പൂജകളും പ്രാർത്ഥനകളും. അങ്ങനെ കഴിഞ്ഞിരുന്ന കുടുംബമാണ് ഒരുനാൾ നിഗൂഢത ശേഷിപ്പിച്ച് യാത്രയായത്.


മകൻ സന്യാസിയാകുമെന്ന് ഒരു സ്വാമി പ്രവചിച്ചതായി ദമ്പതികൾ മുമ്പ് ചില ബന്ധുക്കളോട് പറഞ്ഞിരുന്നുവത്രേ. ചെറുപ്പത്തിൽ പഠന വൈകല്യമുണ്ടായിരുന്ന മകനുമായി നിത്യവും തലസ്ഥാന നഗരത്തിലെ ഒരു ആശ്രമം സന്ദർശിക്കുമായിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പുവരെ ഈ പതിവ് തുടർന്നു. ഒരു കോടിയോളം വിലവരുന്ന നാലു സെന്റ് വസ്തുവും വീടും 2015ൽ തമിഴ്നാട്ടിലെ ഒരു ആശ്രമത്തിന്റെ പേർക്ക് കുടുംബം എഴുതി വച്ചിരുന്നു. ആശ്രമത്തിലെ ജ്യോത്സ്യൻ സ്വാമി ഇടയ്ക്കിടെ ശാസ്തമംഗലത്തെ വീട് സന്ദർശിച്ചിരുന്നു.

മരണശേഷം വീട്ടിലെ മുറികളിൽ നിന്ന് രണ്ട് കത്തുകളും കവറിൽ കുറേ നാണയങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. സുകുമാരൻ നായർ മരണാനന്തര കർമ്മങ്ങൾക്കാവശ്യമായ മുണ്ട്, ഷീറ്റ് തുടങ്ങിയ സാധനങ്ങളും പണവും മാറ്റിവച്ചിരുന്നു. കന്യാകുമാരി സന്ദശിച്ചപ്പോഴെടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയും കുറിപ്പുകൾക്കൊപ്പം പൊലീസ് കണ്ടെത്തി. നഗരത്തിലെ ആശ്രമവുമായി ബന്ധപ്പെട്ട ഒരു ഫോട്ടോയിൽ മാലചാർത്തി പൂക്കളർപ്പിച്ച ശേഷമാണ് കുടുംബം ജീവനൊടുക്കിയത്.

തമിഴ്നാട്ടിൽ ഒട്ടേറെ അനുയായികളുള്ള ജ്യോത്സ്യൻ സ്വാമിയെ മ്യൂസിയം പൊലീസ് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സുകുമാരൻ നായർ തന്റെ ഒരു ഭക്തൻ മാത്രമാണെന്നായിരുന്നു സ്വാമിയുടെ നിലപാട്. കോടിക്കണക്കിന് ആസ്തിയും തമിഴ്നാട്ടിൽ നാല് വീടുമുള്ള തനിക്ക് സുകുമാരൻ നായരുടെ സ്വത്തിന്റെ ആവശ്യമില്ലെന്നും മൊഴി നൽകി. മരണം നടന്ന് ആറുമാസം ആയിട്ടും ദുരുഹത മറനീക്കിയിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയബന്ധത്തെ എതിര്‍ത്തതിന് കാമുകനും മകളും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി  (7 hours ago)

ചിത്രപ്രിയ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം  (7 hours ago)

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി  (8 hours ago)

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു  (9 hours ago)

103ാം വയസിലും അയ്യനെ തൊഴുത് പാറുക്കുട്ടി മുത്തശ്ശി  (9 hours ago)

സംസ്‌കൃതത്തിൽ സത്യവാചകം ചൊല്ലി കരമന അജിത്; കയ്യടിച്ച് ആവേശം...! തിരുവനന്തപുരത്ത് സംഭവിച്ചത്  (10 hours ago)

സ്വാമിയേ ശരണമയ്യപ്പാ....! തൊണ്ട പൊട്ടി നഗരസഭയിൽ ശരണംവിളി! ഉഗ്രരൂപമെടുത്ത് അയ്യന്‍ ഗോവര്‍ധനെ വലിച്ച് കീറുന്നു..!  (10 hours ago)

സ്വാമിയേ ശരണമയ്യപ്പാ....! തൊണ്ട പൊട്ടി നഗരസഭയിൽ ശരണംവിളി! ഉഗ്രരൂപമെടുത്ത് അയ്യന്‍ ഗോവര്‍ധനെ വലിച്ച് കീറുന്നു..!  (10 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ; പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു  (10 hours ago)

ആഗോളതലത്തിൽ തന്നെ മൂലധന ശക്തികളും തൊഴിൽ ശക്തികളും തമ്മിലുള്ള അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു; തൊഴിലാളി വർഗ്ഗത്തിന്റെ പക്ഷത്തു നിന്ന് സംസാരിക്കുക, അവരുടെ ആശങ്കകൾ പങ്കുവെക്കുക, അവർക്കൊപ്പം നിൽക്കുക  (11 hours ago)

ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദം തള്ളി കോടതി;ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാർ പുറത്ത് ഇറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടത  (11 hours ago)

കുവൈത്തില്‍ വീടിന് തീപിടിച്ച് ഒരു സ്ത്രീക്കും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം  (11 hours ago)

യാത്രാ നിരക്കുകളില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ  (12 hours ago)

ആർ ശ്രീലേഖ IPS മേയർ..!! ഉറപ്പിച്ച് കേന്ദ്രം..! രാജേഷ് തെറിച്ചു..! ഡെപ്യൂട്ടി മേയറും വനിതാ..! പ്രഖ്യാപനം ഉടൻ  (12 hours ago)

Malayali Vartha Recommends