മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ 10 ലക്ഷം കൈമാറി

പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സിപിഐയുടെ കൈതാങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി പത്തുലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി. പാര്‍ട്ടി ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബുവും ചേര്‍ന്നാണ് പത്തുലക്ഷം രൂപയുടെ ചെക്ക്, സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് പിണറായി വിജയന് കൈമാറി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സന്നിഹിതനായിരുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കും.
https://www.facebook.com/Malayalivartha

























