മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും ;പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം

മാട്ടുപ്പെട്ടി ഡാമിലെ ജലനിരപ്പ് സംഭരണശേഷിയുടെ പരമാവധിയോട് അടുത്തതോടെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ ആലോചിക്കുന്നത്.
അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 1599.59 അടിയാണ്. മഴ തുടരുന്നതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
https://www.facebook.com/Malayalivartha

























