ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്ന മുറയ്‌ക്ക് മറ്റ് ഷട്ടറുകളും അടയ്‌ക്കുമെന്ന് അധികൃതര്‍

ദിവസങ്ങള്‍ നീണ്ട ആശങ്കള്‍ക്കൊടുവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പില്‍ കുറവുണ്ടായതോടെ ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. ബാക്കിയുള്ള മൂന്ന് ഷട്ടറുകളില്‍ കൂടി പുറത്തേക്ക് വരുന്ന ജലത്തിന്റെ അളവിലും കുറവ് വരുത്തിയിട്ടുണ്ട്. നിലവില്‍ ഓരോ മീറ്ററുകള്‍ വീതമാണ് മൂന്ന് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 4.5ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കിക്കളയുന്നത്.
അതേസമയം, ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ അടച്ചതോടെ പെരിയാറിലെ ജലനിരപ്പിലും കുറവുണ്ടായിട്ടുണ്ട്. അണക്കെട്ടില്‍ നിന്നുള്ള വെള്ളം കുത്തിയൊലിച്ചതോടെ വെള്ളത്തിനടിയിലായ ചെറുതോണി ടൗണിലെ പാലം ഇപ്പോള്‍ ദൃശ്യമായിട്ടുണ്ട്. ചെറുതോണി ടൗണിലെ ജലനിരപ്പിലും കാര്യമായ കുറവുണ്ടായതായാണ് അറിയാന്‍ കഴിയുന്നത്. വൃഷ്‌ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരുന്നു. തുടര്‍ന്നാണ് ചെറുതോണിയിലെ ഷട്ടറുകള്‍ അടയ്‌ക്കാന്‍ തീരുമാനിക്കുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്ന മുറയ്‌ക്ക് മറ്റ് ഷട്ടറുകളും അടയ്‌ക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. രാത്രി ഏഴ് മണിക്കുള്ള കണക്ക് അനുസരിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയിലേക്ക് താഴുന്നതായി കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha

























