ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നുവെന്ന കേരള പൊലീസിന്റെ വാദം പൊളിഞ്ഞു; ബിഷപ്പിനെ ചോദ്യം ചെയ്തില്ല; ബിഷപ്പ് ഹൗസിൽ നാടകീയ രംഗങ്ങള്‍ ;ഫ്രാങ്കോ മുളയ്ക്കലിന്‍റെ ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ സുരക്ഷാജീവനക്കാരുടെ ആക്രമണം

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിന് വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുകയാണെന്ന പൊലീസ് വാദം പൊളിയുന്നു. ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തിയ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുകയാണെന്നാണ് നേരത്തെപൊലീസ് പുറത്ത് വിട്ടിരുന്നതെങ്കിലും ഇപ്പോള്‍ മാത്രമാണ് ഫ്രാങ്കോ മുളയ്‌ക്കല്‍ ബിഷപ്പ് ഹൗസിലെത്തിയത്.
ഇതോടെ ബിഷപ്പ് ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു. ഒരു മലയാള സ്വകാര്യ ചാനലിന്റെ ക്യാമറ പൊലീസ് അടിച്ചു തകര്‍ത്തു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് ആക്രമം അഴിച്ചുവിട്ടു. ബിഷപ്പിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നതിടെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞദിവസം വിശ്വാസികളെ വിളിച്ചുകൂട്ടി ബിഷപ്പിന്റെ അറസ്റ്റ് തടയാനുള്ള ശ്രമം സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായതിനാല്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സായുധ സേനയേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ശക്തമായ സുരക്ഷ വേണമെന്ന് കേരളാ പൊലീസ് പഞ്ചാബ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ജലന്ധര്‍ രൂപതയ്ക്ക് കീഴിലുള്ള അമൃത്‌സറില്‍ സേവനം അനുഷ്ഠിക്കുന്ന രണ്ടു വൈദികരുടെ മൊഴികള്‍ കഴിഞ്ഞദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതില്‍ ഒരു വൈദികന്‍ പീഡനത്തിന് ബിഷപ്പിനെതിരെ പരാതി നല്കിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ സഹോദരനാണ്. ഈ വൈദികനെ ബിഷപ്പിന്റെ ദൂതന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായും പണം ഓഫര്‍ ചെ്തിരുന്നതായും മൊഴി നല്‍കിയതായാണ് അറിയുന്നത്. സഹോദരി ബിഷപ്പിന്റെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് തന്നോട് സൂചിപ്പിച്ചിരുന്നതായും മൊഴി നല്‍കിയതായി സൂചനയുണ്ട്.
https://www.facebook.com/Malayalivartha

























