ഇത് ഗള്ഫാണേ... സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19കാരന് പെട്ടു പോയി
പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അക്രമം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ദുബായില്‍ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19കാരനായ പ്രവാസിയെ കോടതി മൂന്നു മാസം തടവിന് വിധിച്ചു. സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ ജീവനക്കാരനായ പാകിസ്താന്കാരന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച പ്രതി കുട്ടിയോട് പ്രായം എത്രയാണെന്ന് തിരക്കുകയും, പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഷെല്ഫിനിടയിലേക്ക് കൊണ്ടുപോയ ശേഷം ചുംബിക്കുകയും തനിക്ക് പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് പറയുകയുമായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ സംഭവം തെളിയുകയായിരുന്നു. പോലീസ് പിടികൂടാന്‍ എത്തിയപ്പോഴും പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha