യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി
യുഎഇയില്‍ പൊതുമാപ്പ് കാത്ത് സങ്കടപ്പെട്ട് പത്തനംതിട്ട സ്വദേശി സുനില്‍. യുഎഇയില്‍ ബിസിനസ് നടത്തിവരികയായിരുന്നു സുനില്‍ കഴിഞ്ഞ മാസമാണ് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ആയത്. കഴിഞ്ഞ ഒരു മാസമായി ഇയാള്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഇതിനിടെ സുനിലിന്റെ വിസ കാലാവതിയും കഴിഞ്ഞു. ഡിസ്ചാര്‍ജ് ആയിട്ടും മറ്റെങ്ങും പോകാന്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ തന്നെ ഇപ്പോഴും തുടരുകയാണ് സുനില്‍.
ഇയാള്‍ സ്ഥിരമായി മദ്യപിച്ചിരുന്നതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.സുനിലിന്റെ സഹോദരനും യുഎഇയില്‍ തന്നെയുണ്ട്. സുനിലിനെ എങ്ങനെയും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സഹോദരനേയും. സ്വന്തമായി നടക്കാനോ കാലുകള്‍ ചലിപ്പിക്കാനോ കഴിയാത്ത അവസ്ഥയിലാണ് സുനില്‍. യുഎഇയില്‍ ഉണ്ടായിരുന്ന സുനിലിന്റെ കുടുംബം രണ്ട് മാസം മുന്‍പാണ് നാട്ടിലേക്ക് മടങ്ങിയത്. സുനിലിന്റെ ദുരവസ്ഥ മനസിലാക്കിയ ആശുപത്രി അധികൃതര്‍ സുനിലിന്റെ ചിത്സയുടെ ബില്‍ എഴുതിത്തള്ളുകയും, സുനിലിന്റെ അവസ്ഥ ഇന്ത്യന്‍ കോണ്‍സിലേറ്റ് ജനറലിനെ അറിയിക്കുകയും ചെയ്തു.
എമിഗ്രേഷന്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തി സുനിലിന്റെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha